മംഗലംഡാമിൽ ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സംഘത്തിലെ 17കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങി മ രിച്ചു. തൃശ്ശൂർ കാളത്തോട് ചക്കാലത്തറ സ്വദേശിയായ അക്‌മൽ (17) ആണ് മ രിച്ചത്. ഇന്ന് രാവിലെ തൃശ്ശൂർ ഭാഗത്തുനിന്നുള്ള അഞ്ച് അംഗസംഘമാണ് ആലിങ്കൽ വെള്ളച്ചാട്ടത്തിൽ എത്തിയത്. വെള്ളച്ചാട്ടത്തിനടുത്തുള്ള തിപ്പിലിക്കയം വെള്ളക്കെട്ടിൽ കുളിക്കുമ്പോഴാണ് അപകടമുണ്ടായത്. അക്‌മൽ മുങ്ങിപ്പോയ വിവരം കൂടെയുണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്ന് മംഗലം ഡാം പൊലീസ് സ്ഥലത്തെത്തി. തുടർന്ന് അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിൽ രാവിലെ പത്തരയോടെ മൃത ദേഹം പുറത്തെടുത്തു.
The post മംഗലംഡാമിലെ ആലിങ്കൽ വെള്ളച്ചാട്ടത്തിൽ അപ കടം; തൃശ്ശൂർ സ്വദേശിയായ 17കാരൻ മു ങ്ങി മ രിച്ചു. appeared first on Thrissur Vartha.


