"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

“ആന്റെണിയെക്കൂസ്സായെന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം “: ആരാണ് ആന്റണിയെക്കൂസ്സാ ? ജയസൂര്യയും വിനായകനും ഒന്നിക്കുന്ന ടൈറ്റാൻസ്  ട്രെയിലർ പുറത്ത്.

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി :വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ്  ജയസൂര്യയും , വിനായകനും . അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന ചിത്രമാണ് ടൈറ്റാൻസ്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഇരുവരുടേയും കോമ്പിനേഷൻ ഏറെ കൗതുകത്തോടെയാണ് പ്രക്ഷക സമൂഹം
കാത്തിരിക്കുന്നത്..


നേരമ്പോക്കിൻ്റെ ബാനറിൽ ഇൻഷാദ് എം. ഹസ്സൻ, മിഥുൻ മാനുവൽ തോമസ്
പ്രദീപ് .സി . എസ്. എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. 


സുനിൽ സിംഗും സജിത് പി വൈയ്യു മാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ് –
ഫാൻ്റെസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടു.
കൗതുകകരമായ നിരവധി മുഹൂർത്തങ്ങളി ലൂടെ എത്തിയ ഈ ട്രയിലർ ഇതിനകം തന്നെ വൈറലായിരിക്കുകയാണ്. ട്രയിലറിലെ ചില ഭാഗങ്ങൾഒന്നു ശ്രദ്ധിക്കാം.

“ആൻ്റെണി യെക്കൂസ്സാ എന്നു കേൾക്കുമ്പോൾ ഇങ്ങനെ ഒന്നു വിറക്കണം”
യെക്കൂസ്സാക്ക് ഇത് ഏറെ സന്തോഷമായതുപോലെ.
“വാനൊക്കെ ഒക്കെയാണ് പക്ഷെ മുടിഞ്ഞ റിസ്‌ക്കാണ്….”
പിടിക്കുമ്പം മിനിമം തല പോകണതെങ്കിലും പിടിക്കണ്ടെടാ..: ” അതു പറഞ്ഞാൽ തീരൂല്ല. ചേട്ടൻ ഗൂഗിൾ ചെയ്തു നോക്ക് …”*ഇവമ്മാരൊക്കെ ഗൂഗിളിലുമുണ്ടോ?”
ട്രെയിലറിൽ കേൾക്കുന്ന ഡയലോഗുകളാണിതൊക്കെ. ഇത്തരത്തിൽ
ചിരിയും ചിന്തയും നൽകുന്ന രംഗങ്ങളും, സംഭാഷണങ്ങളു മായിട്ടാണ് ട്രയിലർ നിറഞ്ഞുനിൽക്കുന്നത് .

ട്രയിലർ നൽകുന്ന ഈ സൂചനകളാൽ സമ്പന്നമായിരിക്കും ചിത്രമെന്നു വിശ്വസിക്കാം.


 സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്,പ്രശസ്ത റാപ് സിംഗർ ബബബിജീൻ, നിഹാൽ, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.


വലിയ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലാ
യിരുന്നു ചിത്രീകരണം.


 തിരക്കഥ – ജയിംസ് സെബാസ്റ്റ്യൻ. സംഗീതം – ഷാൻ റഹ്മാൻ. ഛായാഗ്രഹണം – വിഷ്ണുശർമ്മ. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.പ്രൊഡക്ഷൻ ഡിസൈനർ – അരുൺ വെഞ്ഞാറമൂട്.കലാസംവിധാനം – മഹേഷ് പിറവം. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ആക്ഷൻ ഫീനിക്സ് പ്രഭു .ഡിസൈൻ യെല്ലോ ട്രൂത്ത്’


സ്റ്റിൽസ് – സുഹൈബ് എസ്.ബി.കെ.പ്രൊഡക്ഷൻ മാനേജർ – നജീർ നസീം,പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – രാജേഷ് സുന്ദരംപ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.
ഒക്ടോബർ മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

Get more updates from Pudukad News on Google