കളമശ്ശേരിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: 4 പ്രതികൾ പിടിയിൽ | Woman Gang Raped

Current: മലയാളം

കൊച്ചി: കളമശ്ശേരിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ നാല് പേർ റിമാൻഡിൽ. എറണാകുളം സ്വദേശികളായ ശ്രീരാജ്, ജിത്തു എന്നിവരെയടക്കമാണ് പോലീസുകാർ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.(Woman Gang Raped In Kalamassery After Offered Spa Job Two Arrested)
ക്രൂരമായ പീഡനത്തിന് ഇരയായ യുവതി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കളമശ്ശേരിയിലുള്ള സ്പാ കേന്ദ്രത്തിൽ മാനേജരായി ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതികൾ യുവതിയെ വിളിച്ചുവരുത്തിയത്.
തുടർന്ന് നാലുപേരടങ്ങുന്ന സംഘം ചേർന്ന് യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ മറ്റൊരു യുവതിക്കും പങ്കുണ്ടെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. ഈ മാസം രണ്ടാം തീയതി നടന്ന സംഭവത്തിന് ശേഷം വീട്ടിലെത്തിയ യുവതി വിവരം ഭർത്താവിനോട് തുറന്നുപറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു.
Story Summary
A woman seeking employment was allegedly gang-raped after being lured to Kalamassery under the pretext of offering a spa manager job. The victim, whose explicit videos were also filmed by the perpetrators, is currently undergoing treatment, while the police have remanded Four in connection with the crime.




