"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം: കേസെടുത്ത് പോലീസ്, പന്തൽ നിർമ്മാണത്തിൽ വീഴ്ചയെന്ന് FIR | Kerala State School Athletics Meet   •  പാലക്കാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് സസ്പെൻഷൻ: SFI പ്രവർത്തകരെ ആക്രമിച്ചതായി പരാതി | Palakkad Police Officer   •  സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു: സാധാരണക്കാർക്ക് തിരിച്ചടി | Essential Commodity   •  നാഗ യുവാവിൻ്റെ ശിരസ്സ് തിരികെ എത്തിക്കാതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ല: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും 48 മണിക്കൂർ സമയം നൽകി നാഗാ സംഘടനകൾ | Naga Organizations   •  വയോജന സംരക്ഷണം ശക്തമാക്കാൻ സംസ്ഥാന സർക്കാർ: പുതിയ ബിൽ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും | Kerala Assembly   •  

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

October 11, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദ സാധ്യത.

 ഇതിന്റെ സ്വാധീനഫലമായി ബുധനാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലാക്ക കടലിടുക്കിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്.

ഈ ചക്രവാതച്ചുഴി ഞായറാഴ്ചയോടെ ആന്‍ഡമാന്‍ കടലില്‍ പ്രവേശിക്കുകയും തുടര്‍ന്ന് ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 മന്നാര്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന തെക്കന്‍ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്.

ഈ ചക്രവാതച്ചുഴിയില്‍ നിന്ന് മധ്യവടക്കന്‍ മഹാരാഷ്ട്രയിലേക്ക് നീളുന്ന ന്യൂനമര്‍ദ്ദ പാത്തി ഉള്‍നാടന്‍ തമിഴ്‌നാട്, ഉള്‍നാടന്‍ കര്‍ണാടക എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നതായും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Get more updates from Pudukad News on Google