സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു: സാധാരണക്കാർക്ക് തിരിച്ചടി | Essential Commodity

Current: മലയാളം

കോഴിക്കോട്: സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി സംസ്ഥാനത്ത് അരി, പലവ്യഞ്ജനം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. മൊത്ത വിപണിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ പൊന്നി അരിക്ക് 14 രൂപയും തുവരപ്പരിപ്പിന് 20 രൂപയുമാണ് വർധിച്ചത്.(Essential Commodity Prices Surge In Kerala Rice And Pulses Costlier)
മൊത്തവിപണിയിൽ ഒരു കിലോ പൊന്നി അരിയുടെ വില 73 രൂപയായി ഉയർന്നു. ഓണക്കാലത്ത് 58 രൂപയായിരുന്ന സ്ഥാനത്താണ് ഈ വർധന. കുറുവ അരിയുടെ വിവിധ ഇനങ്ങൾക്ക് ഓണത്തിന് ശേഷം മൂന്ന് രൂപ കൂടിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മുതൽ വില കുതിച്ചുയരുന്ന ബിരിയാണിക്കുള്ള കൈമ അരിയുടെ വില ഇപ്പോൾ 180 രൂപയിൽ എത്തിനിൽക്കുകയാണ്. കോല അരിയുടെ വിലയും ഉയർന്നിട്ടുണ്ട്.
പലവ്യഞ്ജന വിപണിയിലും സ്ഥിതി വ്യത്യസ്തമല്ല. മൊത്തവിപണിയിൽ തുവരപ്പരിപ്പിന് ഒരു മാസത്തിനിടെ കിലോയ്ക്ക് 20 രൂപ കൂടി. കടലയ്ക്ക് 10 രൂപയും, ഉഴുന്നിന് 8 രൂപയും, വൻ പയറിന് 14 രൂപയും വർധിച്ചു. ചെറുപയറിനും വില കൂടിയിട്ടുണ്ട്. വരും മാസങ്ങളിലും അവശ്യസാധനങ്ങളുടെ വില കുറഞ്ഞേക്കില്ല എന്നാണ് ആശങ്ക.
Story Summary
Essential commodity prices, including rice and pulses, are surging significantly in Kerala, dealing a major blow to common citizens. In Kozhikode wholesale markets, the price of Ponni rice has increased by 14 rupees per kilogram within a month, while Toor dal has spiked by 20 rupees, alongside price hikes for lentils, chickpeas, and sugar. Market trends indicate that prices are unlikely to drop in the coming months due to supply pressures from other states.






