"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്ര മേള ഒക്ടോബർ 27, 28, 29 തീയതികളിൽ എടതിരിഞ്ഞിയിൽ

October 11, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രമേള ഒക്ടോബർ 27, 28 , 29 തീയതികളിൽ എടതിരിഞ്ഞിയിൽ ; സംഘാടകസമിതി രൂപീകരിച്ചു

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഇരിങ്ങാലക്കുട : ഒക്ടോബർ 27, 28, 29 തിയ്യതികളിലായി എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയർ സെക്കൻഡറി സ്കൂൾ, സെൻ്റ് മേരീസ് സ്കൂൾ എന്നിവടങ്ങളിലെ നാല് വേദികളിലായി നടക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേളയുടെ സംഘാടകസമിതി രൂപീകരണയോഗം അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമാജം ഹാളിൽ നടന്ന യോഗത്തിൽ പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ അധ്യക്ഷത വഹിച്ചു.ഡി ഇഒ എം.പി. ഉഷ, എ ഇ ഒ എം.എസ്. രാജീവ്, ജില്ലാ പഞ്ചായത്ത് അംഗം സി.ബി. ഷക്കീല, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വത്സല ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുമ രാമൻ, വി.ആർ. രമേഷ്, ജിതിൻ ഗോപി, എച്ച്.ഡി.പി. സ്കൂൾ പ്രിൻസിപ്പൽ കെ.എ. സീമ, ഹെഡ്മിസ്ട്രസ്സ് സി.പി. സ്മിത, മാനേജർ എം.കെ. മനോജ്, സിസ്റ്റർ ടെസി ജോസ്, വികസന സമിതി ഭാരവാഹികളായ എൻ.പി. രജനി, ഡോ. കെ.ആർ. സുധീർ, സി.പി. ജോബി എന്നിവർ പ്രസംഗിച്ചു.

മേളയുടെ വിജയത്തിനായി പഞ്ചായത്ത് പ്രസിഡൻ്റ് ചെയർമാനായി 101 അംഗ സംഘാടകസമിതി രൂപീകരിച്ചു.

Get more updates from Pudukad News on Google