"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

ഗൃഹനാഥനെ അക്രമിച്ച സംഭവം; പ്രതികൾക്കെതിരെ ക്രൈസ്റ്റ് മാനേജ്മെൻ്റ് നടപടി സ്വീകരിക്കണമെന്ന് റെസിഡൻ്റ്സ് അസോസിയേഷൻ

October 11, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഗൃഹനാഥനെ അക്രമിച്ച സംഭവം; പ്രതികളായ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കാൻ ക്രൈസ്റ്റ് മാനേജ്മെൻ്റ് തയ്യാറാകണമെന്ന് ക്രൈസ്റ്റ് നഗർ റെസിഡൻ്റസ് അസോസിയേഷൻ; നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഹോസ്‌റ്റലുകൾക്കെതിരെ നഗരസഭയും ആരോഗ്യ വകുപ്പും പോലീസും നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഇരിങ്ങാലക്കുട : ഗൃഹനാഥനെ അക്രമിച്ച കേസിലെ പ്രതികളായ ക്രൈസ്റ്റ് കോളേജ് വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കാൻ മാനേജ്മെൻ്റ് തയ്യാറാകണമെന്ന് ക്രൈസ്റ്റ് നഗർ റെസിഡൻ്റസ് അസോസിയേഷൻ. ക്യാംപസിന് പുറത്ത് നടന്ന സംഭവത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന മാനേജ്മെൻ്റ് വാദം ശരിയല്ല. വിദ്യാർഥികളെ പേടിച്ച് ജീവിക്കേണ്ട അവസ്ഥയിലാണ് പരിസരവാസികൾ കഴിയുന്നതെന്ന് അസോസിയേഷൻ പ്രസിഡൻ്റ് ഷാജു കണ്ടംകുളത്തി, സെക്രട്ടറി തോംസൺ ചിരിയങ്കണ്ടത്ത് എന്നിവർ പത്ര സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കോളേജിന് അടുത്തുള്ള ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നത്. 5 മുതൽ 10 വരെ താമസിക്കാവുന്ന വീടുകളിൽ മുപ്പത് വരെ കുട്ടികളെ കയറ്റി ലേബർ ക്യാമ്പ് പോലെയാണ് പലതും പ്രവർത്തിക്കുന്നത്. സമയക്രമമോ വാർഡനോ ഇല്ലാത്തതിൽ അസമയത്തും കുട്ടികൾ കറങ്ങി നടക്കുന്നതും സംഘം ചേരുന്നതും അഭ്യാസ പ്രകടനങ്ങളും പതിവായിരിക്കുകയാണ്. അസോസിയേഷൻ്റെ പരിധിയിൽ മാത്രം പതിമൂന്ന് ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നുണ്ട്. വാർഡ് സഭയിൽ വിഷയങ്ങൾ ഉന്നയിച്ചിട്ടും കാര്യമുണ്ടായിട്ടില്ല . കൗൺസിലർ തന്നെ പേടിച്ചാണ് കഴിയുന്നത് . രാത്രി കാലങ്ങളിൽ ലഹരിക്കച്ചവടങ്ങളും അരങ്ങേറുന്നുണ്ട്. കോളേജിന് മുന്നിലുള്ള അംഗൻവാടി പരിസരത്ത് മദ്യപാനം പതിവായിരിക്കുകയാണ്. കർശന നടപടി സ്വീകരിക്കാൻ നഗരസഭയും ആരോഗ്യ വകുപ്പും പോലീസും തയ്യാറാകണം. എല്ലാ മാസവും ഹോസ്റ്റലുകളിൽ പരിശോധന നടത്താനും അധികൃതർ തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെട്ടു. മർദ്ദനമേറ്റ വിജു വർഗ്ഗീസ്, മറ്റ് ഭാരവാഹികളായ മാത്യു ജോർജ്ജ് , ബെന്നി പള്ളായി, ഡേവിസ് ഊക്കൻ , സക്കീർ ഓലക്കോട്ട്, ജെയ്മോൻ അമ്പൂക്കൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Get more updates from Pudukad News on Google