"> Skip to content
Sample Header Banner
October 15, 2026
⌕
Breaking
അങ്കിത ഭണ്ഡാരി വധക്കേസ്: അന്വേഷണം നീതിപൂർവ്വമായിരുന്നുവെന്ന് ഉത്തരാഖണ്ഡ് BJP അധ്യക്ഷൻ | Uttarakhand BJP   •  ‘ഓരോരുത്തരും അവരവരുടേതായ അഭിപ്രായങ്ങൾ പറയും, അതെല്ലാം പാർട്ടിയുടെ ഔദ്യോഗിക പ്രതികരണമല്ല’: R ശ്രീലേഖയുടെ പരാമർശത്തിൽ V മുരളീധരൻ | V Muraleedharan   •  ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി | Vice President Visit   •  ‘തടങ്കലിലാക്കാനുള്ള അധികാരം ശബ്ദം നിശ്ശബ്ദമാക്കാനുള്ള അധികാരമല്ല’; അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തതിനെ വിമർശിച്ച് ശശി തരൂർ | Shashi Tharoor on Ankita Bhandari parents detention   •  തുലാവര്‍ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്   •  

സി കെ നായിഡു ട്രോഫിയിൽ കേരളം മികച്ച സ്കോറിലേക്ക്, അഹ്മദ് ഇമ്രാന് സെഞ്ച്വറി

October 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

വയനാട്: ടോസ് നേടിയ പോണ്ടിച്ചേരി കേരളത്തെ ആദ്യം ബാറ്റ് ചെയ്യാൻ അയയ്ക്കുകയായിരുന്നു. 14 റൺസെടുത്ത ഓപ്പണർ എ.കെ. ആകർഷിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്.. 
ആദ്യ ദിവസം കളി നിർത്തുമ്പോൾ കേരളം അഞ്ച് വിക്കറ്റിന് 373 റൺസെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ അഹ്മദ് ഇമ്രാന്റെ പ്രകടനമാണ് കേരളത്തെ ശക്തമായ നിലയിലെത്തിച്ചത്.

ടോസ് നേടിയ പോണ്ടിച്ചേരി കേരളത്തെ ആദ്യം ബാറ്റ് ചെയ്യാൻ അയയ്ക്കുകയായിരുന്നു. 14 റൺസെടുത്ത ഓപ്പണർ എ.കെ. ആകർഷിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്.

 രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ അഭിഷേക് ജെ. നായരും എസ്.എസ്. അക്ഷയും ചേർന്ന് 41 റൺസ് കൂട്ടിച്ചേർത്തു. 24 റൺസെടുത്ത അക്ഷയും മൂന്ന് റൺസെടുത്ത ഗോവിന്ദ് ദേവ് പൈയും പുറത്തായതോടെ മൂന്ന് വിക്കറ്റിന് 86 റൺസെന്ന നിലയിലായിരുന്നു കേരളം.


തുടർന്ന് അഭിഷേക് ജെ. നായരും അഹ്മദ് ഇമ്രാനും ചേർന്ന 174 റൺസിന്റെ കൂട്ടുകെട്ടാണ് കേരളത്തിന്റെ ഇന്നിങ്സിന് കരുത്ത് പകർന്നത്. 91 റൺസെടുത്ത അഭിഷേക് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ടിന് അവസാനമായത്.


 

മറുവശത്ത് ഏകദിന ശൈലിയിൽ ബാറ്റ് വീശിയ അഹ്മദ് ഇമ്രാൻ സെഞ്ച്വറി പൂർത്തിയാക്കി. 149 പന്തുകളിൽ 20 ഫോറും മൂന്ന് സിക്സുമടക്കം 150 റൺസ് നേടിയ അഹ്മദ് ഇമ്രാൻ റണ്ണൗട്ടാവുകയായിരുന്നു.
കളി നിർത്തുമ്പോൾ 51 റൺസോടെ മുഹമ്മദ് ഇനാനും 11 റൺസോടെ ജിഷ്ണു മണികണ്ഠനുമാണ് ക്രീസിൽ. പോണ്ടിച്ചേരിക്ക് വേണ്ടി രാഹുൽ രാജീവ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.
Get more updates from Pudukad News on Google