മന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും രാജിവെച്ച് എൽ. മുരുകൻ; തമിഴ്നാട്ടിൽ ബിജെപിയെ ശക്തിപ്പെടുത്താൻ വീണ്ടും ഗ്രൗണ്ട് ലെവലിലേക്ക് | L Murugan resignation

Current: മലയാളം

ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി എൽ. മുരുകൻ മന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും രാജിവെച്ചു. തമിഴ്നാട്ടിൽ ബിജെപിയുടെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും പാർലമെന്ററികാര്യ മന്ത്രാലയത്തിന്റെയും സഹമന്ത്രിയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതമാതാവിനെയും തമിഴ്നാടിനെയും സേവിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്ന് എൽ. മുരുകൻ എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ദിവസവേതനക്കാരന്റെ മകനായ തനിക്ക് കേന്ദ്രമന്ത്രിസഭയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ രാജ്യസഭാ കാലാവധി അവസാനിച്ചതിനെത്തുടർന്ന് കേന്ദ്രമന്ത്രിമാരായ രവ്നീത് സിങ് ബിട്ടുവും ജോർജ് കുര്യനും രാജിവെച്ചിരുന്നു.
അതേസമയം, കേന്ദ്രമന്ത്രിസഭയിൽ ഉടൻ പുനഃസംഘടനയുണ്ടായേക്കുമെന്നാണ് സൂചന. ദീപാവലിക്ക് മുൻപായി ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, പുനഃസംഘടനയുടെ സമയക്രമം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.
Story Summary: Union Minister of State L. Murugan has reportedly resigned from his ministerial post and Rajya Sabha membership, with reports suggesting that he will focus more on strengthening the BJP’s organisational activities in Tamil Nadu. In a post on X, he described his tenure in the Union Cabinet as a great honour. Reports also indicate a possible Union Cabinet reshuffle before Diwali.






