ദേശീയപാതയിൽ പെരിഞ്ഞനം സെൻ്ററിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കാൽ യാത്രക്കാരി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്. സ്കൂട്ടർ യാത്രക്കാരൻ മൂന്നുപീടിക സ്വദേശി കാരയിൽ രാധാകൃഷ്ണൻ (76), കാൽനട യാത്രക്കാരി എസ് എൻപുരം സ്വദേശി കോലാട്ട് സരസ്വതി (43) എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ പെരിഞ്ഞനം ഫസ്റ്റ് എയ്ഡ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് ഉച്ചയോടെ പെരിഞ്ഞനം സെൻ്ററിൽ ആയിരുന്നു അപകടം.


