പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ അനുമതി ഹർജികൾ തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ അനുമതി | Pinarayi Vijayan

Current: മലയാളം

കൊച്ചി: വിവാദമായ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി.(Pinarayi Vijayan CMRL Case Plea Dismissed By Kerala High Court)
തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും പ്രസ്തുത ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു പിണറായി വിജയനടക്കമുള്ളവരുടെ വാദം. ഹർജിക്കാരെ അനുകൂലിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരും കോടതിയിൽ സ്വീകരിച്ചത്.
എന്നാൽ, അപ്പീൽ ഹർജി അനുവദിക്കരുതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) എതിർകക്ഷികളും ശക്തമായി വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ടു പോകാനാണ് കോടതി നിർദ്ദേശം.
Story Summary
In a major setback for Leader of the Opposition Pinarayi Vijayan, the Kerala High Court dismissed his appeal against a single-bench order directing the registration of an FIR in the CMRL-Exalogic case. While the state government supported the plea, the court accepted the opposing arguments, including those from the ED, clearing the path for further legal proceedings and investigations.






