തൃശൂർ : 50 ഗ്രാം എം ഡി എം എ യുമായി തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയം പരിസരത്തുനിന്നും തൃശൂർ അവിണിശ്ശേരി വട്ടമാവ് സ്വദേശിയായ ചീരൻ വീട്ടിൽ ജയ്സൺ (32) എന്നയാളെയാണ് ഡാൻസാഫ് സ്ക്വാഡ് പിടികൂടിയത്.
11.01.2026 തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു തൃശൂർ സിറ്റി ഡാൻ സാഫ് ടീമംഗങ്ങൾ നടത്തിയ പരിശോധനയിലാണ് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ സൗത്ത് ഗെയ്റ്റിന് മുൻവശമുള്ള പാർക്കിംഗ് പരിസരത്ത് വിൽപ്പനയ്ക്കായി എത്തിയ മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട MDMA യുമായി പ്രതി പിടിയിലായത്.
ജില്ലാ ക്രൈംബ്രാഞ്ച് എസിപി സലീഷ് എൻ ശങ്കരന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ വിജിത്തിൻെറ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രതിക്കെതിരെ പേരമാമംഗലം പുതുക്കാട് വരന്തരപ്പിള്ളി എന്നിവിടങ്ങളിലായി മൂന്നോളം ക്രിമിനൽകേസുകളുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
അന്വേഷണ സംഘത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജീവൻ , സിവിൽ പോലീസ് ഓഫീസർമാരായ വിപിൻദാസ്, വൈശാഖ്, സ്റ്റിയോ , സംഗീത് , അരുൺ , കിഷാൽ എന്നിവരാണ് ഉണ്ടായിരുന്നത്.


