"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
വിവാഹസങ്കൽപ്പങ്ങൾ തലമുറകൾക്കപ്പുറം; സിജി ഇന്റർനാഷണൽ വിമൻ കളക്ടീവിന്റെ വെബിനാർ ഒക്ടോബർ 20ന്   •  അങ്കിത ഭണ്ഡാരി വധക്കേസിൽ ആരോപണവിധേയനായ ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറാക്കിയതിൽ പ്രതിഷേധം. ജന്തർ മന്തറിൽ മെഴുകുതിരി കത്തിച്ച് എൻ.എസ്.യു.ഐ പ്രവർത്തകരുടെ മാർച്ച്. പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു, റോഡിൽ കുത്തിയിരുന്നും സമരം. സി.ബി.ഐ അന്വേഷണം പൂർത്തിയാകുംവരെ നിയമനം തടയണമെന്ന് ആവശ്യം   •  ബംഗ്ലാദേശിലെ ബീച്ച് റിസോർട്ടിലെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയ്ക്ക് ശേഷം വിട്ടുനൽകും. കോക്സ് ബസാറിലെ മൂന്നുനില റിസോർട്ട് പൂർണ്ണമായി കത്തിനശിച്ചു. രക്ഷപ്പെട്ടത് ഏതാനും പേർ മാത്രം   •  റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അധിക താരിഫ് ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് പിൻമാറി അമേരിക്ക . അധിക താരിഫ് ചുമത്തുന്നതിനുള്ള തീരുമാനത്തിൽ നിന്ന് ട്രംപ് പിന്നോട്ട് പോയത് റഷ്യയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ   •  പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി…   •  

ട്രംപിന്റെ ഊർജ്ജ വെടിനിർത്തൽ നിർദ്ദേശം തള്ളി ഉക്രെയ്ൻ; റഷ്യൻ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ വൻ ഡ്രോൺ ആക്രമണം നടത്തി കീവ്; മോസ്കോയോടും പുടിനോടുമുള്ള യു.എസ് നയങ്ങളെ പരസ്യമായി രൂക്ഷമായി വിമർശിച്ച് പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കി

October 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കീവ്: ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തിവെക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ ആവശ്യം തള്ളി ഉക്രെയ്ന്‍. 


യു.എസിന്റെ നിര്‍ദ്ദേശം അവഗണിച്ച് മോസ്‌കോയ്ക്ക് തെക്കുകിഴക്കന്‍ മേഖലയായ റിയാസാനിലുള്ള റഷ്യന്‍ സര്‍ക്കാര്‍ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന്റെ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഉക്രെയ്ന്‍ വന്‍ ഡ്രോണ്‍ ആക്രമണം നടത്തി.


ആക്രമണത്തില്‍ എണ്ണ ശുദ്ധീകരണ ശാലയില്‍ വന്‍ തീപിടുത്തമുണ്ടായതായി റിയാസാന്‍ ഗവര്‍ണര്‍ പാവല്‍ മാല്‍ക്കോവ് സ്ഥിരീകരിച്ചു. 

റഷ്യന്‍ നിലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നെങ്കിലും റഷ്യ നിരന്തരം ഉക്രേനിയന്‍ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുകയാണെന്നും തങ്ങളുടെ ക്ഷമ നശിച്ചതായും ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി വ്യക്തമാക്കി. 


റഷ്യയുമായി കരാറുകളില്‍ ഏര്‍പ്പെടാനുള്ള ട്രംപിന്റെ നീക്കങ്ങളെയും വ്‌ളാഡിമിര്‍ പുടിനോടുള്ള മൃദുസമീപനത്തെയും സെലെന്‍സ്‌കി രൂക്ഷമായി വിമര്‍ശിച്ചു. 


കൂടാതെ ഉക്രേനിയന്‍ ഡ്രോണുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് സേവനങ്ങളില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ തീരുമാനങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

 

Get more updates from Pudukad News on Google