"> Skip to content
Sample Header Banner
October 17, 2026
⌕
Breaking

പരിശുദ്ധ കാതോലിക്കാ ബാവാ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയ്ക്ക് ശക്തി പകരുന്ന ഇടയൻ : കർദിനാൾ മാർ ജോർജ് ആലഞ്ചേരി

October 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പരിശുദ്ധ കാതോലിക്കാ ബാവാ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയ്ക്ക് ശക്തി പകരുന്ന ഇടയൻ : കർദിനാൾ മാർ ജോർജ് ആലഞ്ചേരി

ചിത്രം : മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ അഞ്ചാം സ്ഥാനാരോഹണ വാർഷിക ദിനത്തിൽ പുറത്തിറക്കിയ കാലത്തിന്റെ കാതോലിക്കാ ശബ്ദം എന്ന ​പുസ്തകം സിറോ മലബാർ സഭ മുൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എം.ജി.സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസിന് നൽകി പ്രകാശനം ചെയ്യുന്നു. ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ്, ഡോ.ജോഷ്വാ മാർ നിക്കോദീമോസ്, റോണി വർ​ഗീസ് ഏബ്രഹാം, അഡ്വ.ബിജു ഉമ്മൻ, ഫാ.ബിജു പി തോമസ് എന്നിവർ സമീപം.

കോട്ടയം : ക്രൈസ്തവസഭകളുടെ കൂട്ടായ്മയ്ക്ക് ശക്തി പകരുന്ന ഇടയനാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെന്ന് സിറോ മലബാർ സഭ മുൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പൗരസ്ത്യ കാതോലിക്കായുടെ അഞ്ചാം സ്ഥാനാരോഹണ വാർഷികത്തിൽ അനു​ഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫാ.ബിജു പി തോമസ് എഡിറ്റ് ചെയ്ത കാലത്തിന്റെ കാതോലിക്കാ ശബ്ദം എന്ന ​ഗ്രന്ഥം കർ​ദിനാൾ പ്രകാശനം ചെയ്തു. എം.ജി.സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് ആദ്യകോപ്പി ഏറ്റുവാങ്ങി. 

റോമിലെ പഠനകാലം മുതൽ കത്തോലിക്കാ സഭയുമായി ആഴത്തിൽ ബന്ധം പുലർത്തുന്നയാളാണ് പരിശുദ്ധ കാതോലിക്കാ ബാവായെന്ന് കർദിനാൾ പറഞ്ഞു. പുസ്തകത്തിന് നൽകിയിരിക്കുന്ന കാലത്തിന്റെ കാതോലിക്കാ ശബ്ദം എന്ന പേര് അർത്ഥവത്താണ്. സഭയെക്കുറിച്ചും സമൂഹത്തെക്കുറിച്ചും സംവദിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് സഭാ പിതാക്കൻമാരുടെ ശുശ്രൂഷ ശ്രേഷ്ഠമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ പൊതുമുതലാണ് പരിശുദ്ധ കാതോലിക്കാ ബാവായെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ.സിറിയക് തോമസ് പറഞ്ഞു. നാനാജാതി മതസ്ഥർക്കായി ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ബാവായെ അടയാളപ്പെടുത്തുന്നതെന്നും ഡോ.സിറിയക് തോമസ് പറഞ്ഞു.

ഡോ.ജോഷ്വാ മാർ നിക്കോദീമോസ് മെത്രാപ്പോലീത്താ, ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, ദേവലോകം അരമന മാനേജർ ഫാ.അലക്സാണ്ടർ പി ഡാനിയേൽ എന്നിവർ പ്രസം​ഗിച്ചു. ആശംസകൾക്കും പൂച്ചെണ്ടുകൾക്കുമപ്പുറം ഏവരുടെയും പ്രാർത്ഥനകൾ മാത്രമാണ് താൻ ആ​ഗ്രഹിക്കുന്നതെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ മറുപടി പ്രസം​ഗത്തിൽ പറഞ്ഞു. സ്ഥാനാരോഹണ വാർഷികദിനത്തിൽ ബാവാ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ വിശുദ്ധ കുർബാനയർപ്പിച്ചു. സഭയുടെ വിവിധ ഭദ്രാസനങ്ങൾ, സഭാ സമിതികൾ, ആത്മീയപ്രസ്ഥാനങ്ങൾ, സ്ഥാപനങ്ങൾ, ദേവാലയങ്ങൾ എന്നിവയെ പ്രതിനിധീകരിച്ച് വൈദികരും, വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.

Get more updates from Pudukad News on Google