"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
വിവാഹസങ്കൽപ്പങ്ങൾ തലമുറകൾക്കപ്പുറം; സിജി ഇന്റർനാഷണൽ വിമൻ കളക്ടീവിന്റെ വെബിനാർ ഒക്ടോബർ 20ന്   •  അങ്കിത ഭണ്ഡാരി വധക്കേസിൽ ആരോപണവിധേയനായ ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറാക്കിയതിൽ പ്രതിഷേധം. ജന്തർ മന്തറിൽ മെഴുകുതിരി കത്തിച്ച് എൻ.എസ്.യു.ഐ പ്രവർത്തകരുടെ മാർച്ച്. പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു, റോഡിൽ കുത്തിയിരുന്നും സമരം. സി.ബി.ഐ അന്വേഷണം പൂർത്തിയാകുംവരെ നിയമനം തടയണമെന്ന് ആവശ്യം   •  ബംഗ്ലാദേശിലെ ബീച്ച് റിസോർട്ടിലെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയ്ക്ക് ശേഷം വിട്ടുനൽകും. കോക്സ് ബസാറിലെ മൂന്നുനില റിസോർട്ട് പൂർണ്ണമായി കത്തിനശിച്ചു. രക്ഷപ്പെട്ടത് ഏതാനും പേർ മാത്രം   •  റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അധിക താരിഫ് ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് പിൻമാറി അമേരിക്ക . അധിക താരിഫ് ചുമത്തുന്നതിനുള്ള തീരുമാനത്തിൽ നിന്ന് ട്രംപ് പിന്നോട്ട് പോയത് റഷ്യയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ   •  പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി…   •  

ഇന്ത്യ-യു.എസ് തന്ത്രപ്രധാന ബന്ധങ്ങൾക്ക് പുതിയ ഊർജ്ജമേകി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഒക്ടോബർ 20-ന് മുംബൈയിൽ വെച്ച് നിർണ്ണായക ഉഭയകക്ഷി ചർച്ചകൾ നടത്തും: യു.എസ് സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷിക ആഘോഷ ചടങ്ങിൽ ജയശങ്കർ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മുംബൈ: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മിലുള്ള നിര്‍ണ്ണായക ഉഭയകക്ഷി ചര്‍ച്ചകള്‍ ഒക്ടോബര്‍ 20-ന് മുംബൈയില്‍ വെച്ച് നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 


വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വെള്ളിയാഴ്ച നടത്തിയ മാധ്യമസമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യ-യു.എസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഇരുനേതാക്കളും സമഗ്രമായ ചര്‍ച്ചകള്‍ നടത്തും. 


ഒക്ടോബര്‍ 19, 20 തീയതികളില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി മുംബൈയിലെത്തുന്ന യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനെ വിദേശകാര്യ മന്ത്രി സ്വീകരിക്കും. അതിനുശേഷമായിരിക്കും യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ച.

അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി ഡോ. എസ്. ജയശങ്കര്‍ പങ്കെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 


ഒക്ടോബര്‍ 17 മുതല്‍ 22 വരെ നീളുന്ന സന്ദര്‍ശനത്തിനായി ഏഷ്യയിലെത്തുന്ന മാര്‍ക്കോ റൂബിയോ, ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡ് സന്ദര്‍ശിച്ച ശേഷമാണ് ഇന്ത്യയിലെത്തുന്നത്. 


മുംബൈയ്ക്ക് പുറമെ ഊര്‍ജ്ജ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ജാംനഗറും അദ്ദേഹം സന്ദര്‍ശിക്കും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര, ഊര്‍ജ്ജ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാന്‍ ഈ ഉന്നതതല സന്ദര്‍ശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Get more updates from Pudukad News on Google