പറപ്പൂക്കരയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

🌐 Select your Language:
Current: മലയാളം
പറപ്പൂക്കര കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മെട്രൊ ഹെൽത്ത് കെയർ, മെട്രോ ഐ കെയർ എന്നിവയുടെ സംയുക്ത സഹകരണത്തോടെ
പറപ്പൂക്കര സെൻറ് ജോൺസ് പബ്ലിക് സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
ചടങ്ങിൽ പറപ്പൂക്കര ഇടവക വികാരി റവ ഫാദർ റാഫേൽ പഞ്ഞിക്കാരൻ അധ്യക്ഷത വഹിച്ചു.
പറപ്പൂക്കര പഞ്ചായത്ത് പ്രസിഡണ്ട് ബീന സുരേന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മെട്രൊ ഐ കെയർ മാനേജിംഗ് ഡയറക്ടർ ഡോ കെ സി രജനി മുഖ്യ പ്രഭാഷണം നടത്തി.
വാർഡ് മെമ്പർ എം ശ്രീകുമാർ, മെട്രൊ ഹെൽത്ത് കെയർ കൺസൾട്ടൻ്റ് ഓർത്തോ സർജൻ ഡോ കെ.പി ജയകുമാർ, ജോയി കാഞ്ഞിരപ്പള്ളൻ, റീന ഫ്രാൻസിസ് എന്നിവർ ആശംസകൾ നേർന്നു.
കത്തോലിക്കാ കോൺഗ്രസ് പ്രസിഡണ്ട് റെജി പാലത്തിങ്കൽ സ്വാഗതവും, സൈമൺ പുതുപ്പള്ളിപറമ്പിൽ നന്ദിയും പറഞ്ഞു.
മെട്രൊ ഐ കെയർ ഇൻ ചാർജ്ജ് ജെയ്സൺ പാറേക്കാടൻ ക്യാമ്പിന് നേതൃത്വം നൽകി.
Get more updates from Pudukad News on Google




