"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

തൃശൂർ സെൻട്രൽ സഹോദയ സി.ബി.എസ്.ഇ. കലോത്സവം : എസ്.എൻ. വിദ്യാഭവന് ഓവറോൾ കിരീടം

October 18, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : പുല്ലൂർ സെന്റ് സേവ്യേഴ്സ് സ്കൂളിൽ സംഘടിപ്പിച്ച തൃശൂർ സെൻട്രൽ സഹോദയ സി.ബി.എസ്.ഇ. കലോത്സവത്തിൽ ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവൻ സ്‌കൂൾ 1113 പോയിൻ്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

1077 പോയിന്റുമായി മാള ഹോളി ഗ്രേസ് അക്കാദമി രണ്ടാം സ്ഥാനവും 1063 പോയിന്റുമായി മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി.

സമാപന സമ്മേളനത്തിൽ ചീഫ് പാട്രൺ ഡോ. രാജു ഡേവിസ് അധ്യക്ഷത വഹിച്ചു.

പ്രസിഡന്റ് ബിനു രാജ് മുഖ്യപ്രഭാഷണം നടത്തി.

അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ മുഖ്യാതിഥിയായി.

ചടങ്ങിൽ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

തൃശൂർ സെൻട്രൽ സഹോദയ ജനറൽ സെക്രട്ടറി ഡോ. പി.എൻ. ഗോപകുമാർ സ്വാഗതവും സെന്റ് സേവ്യേഴ്‌സ് സ്കൂൾ പ്രിൻസിപ്പലും കലോത്സവത്തിന്റെ ജനറൽ കൺവീനറുമായ റവ. ഫാ. അരുൺ പൈനേടത്ത് നന്ദിയും പറഞ്ഞു.

തൃശൂർ സെൻട്രൽ സഹോദയ ട്രഷറർ റവ. ഡോ. ഫാ. പി.ജെ. വർഗീസ്, വൈസ് പ്രസിഡന്റ് ജോർജ്ജ്, കലോത്സവത്തിന്റെ മാനേജരും ചെയർമാനുമായ റവ. ഫാ. ജോസ് പയ്യപ്പിള്ളി തുടങ്ങിയവർ സന്നിഹിതരായിരുന്നു

Get more updates from Pudukad News on Google