"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

ഓപ്പറേഷൻ തൂഫാൻ : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി ആളൂർ സ്വദേശി പിടിയിൽ

October 19, 2026
Share this post to
🌐 Select your Language: Current: മലയാളം

ആളൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ അതിമാരക രാസലഹരിയായ എം.ഡി.എം.എ.യും ഡിജിറ്റൽ ത്രാസും ലഹരിവിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി ആളൂർ സ്വദേശിയെ തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ആളൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ആളൂർ പൊരുന്നുംകുന്ന് സ്വദേശി കോട്ടക്കൽ വീട്ടിൽ ബിനു (26) ആണ് അറസ്റ്റിലായത്.

ഞായറാഴ്ച രാവിലെ 8.15 മുതൽ ഉച്ചയ്ക്ക് 1.30 വരെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന 4.07 ഗ്രാം എം.ഡി.എം.എ.യും വിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച 22,000 രൂപയും എം.ഡി.എം.എ. യുടെ ചില്ലറ വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും കണ്ടെടുത്തു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അറസ്റ്റിലായ ബിനു ആളൂർ, കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധികളിലായി ഒരു പോക്സോ കേസിലും മയക്കുമരുന്ന് ഉപയോഗിച്ച കേസിലും ലഹരി ഉപയോഗിച്ച് മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിൽ വാഹനമോടിച്ച കേസിലും മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവർത്തി ചെയ്ത കേസിലും ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

തൃശൂർ റൂറൽ നാർക്കോട്ടിക് സെൽ സർക്കിൾ ഇൻസ്പെക്ടർ വിപിൻ ഗംഗാധരൻ, കാട്ടൂർ സർക്കിൾ ഇൻസ്പെക്ടർ എ. വിനോജ്, മാള സർക്കിൾ ഇൻസ്പെക്ടർ എ.എൻ. ഷാജു, ഡാൻസാഫ് എസ്ഐമാരായ ജയകൃഷ്ണൻ, സതീശൻ മടപ്പാട്ടിൽ, ആളൂർ സ്റ്റേഷൻ എസ്ഐ എം.എസ്. ശ്രീനിവാസൻ, ജിഎഎസ്ഐമാരായ ഷിജോ, മിനിമോൾ, സിപിഒമാരായ അജീഷ്, അഭിജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്

Get more updates from Pudukad News on Google