"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
പി എം എഫ് പ്രബന്ധ രചന വിജയികൾക്കുള്ള പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു   •  ദിലീപ് ചിത്രം ഹെനോക്ക് ആരംഭിച്ചു; ഉല്ലാസ് കൃഷ്ണ സംവിധായകൻ , എം സ്റ്റാർ എൻ്റെർപ്രൈൻമെൻ്റ്സ് നിർമ്മാണം   •  പെരുമാട്ടി പഞ്ചായത്ത് ഔദ്യോഗിക ജീപ്പ് ദുരുപയോഗം ചെയ്തതായി പരാതി. മംഗളൂരു നഗരത്തിലൂടെ പായുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സുമേഷ് അച്യുതൻ എം.എൽ.എ. സെക്രട്ടറിയുടെ അനുമതിയില്ലാതെ യാത്രയെന്ന് ആക്ഷേപം. കണ്ണൂരിലെത്തിയപ്പോൾ അടിയന്തര മെഡിക്കൽ ആവശ്യത്തിന് പോയതെന്ന് പ്രസിഡന്റിന്റെ വിശദീകരണം   •  വീടിനുള്ളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു.  കുഞ്ഞിന് ദേഹമാസകലം പൊള്ളൽ.  പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലില്‍ വീട്ടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു   •  മലപ്പുറം വനമേഖലയില്‍ മഴ ശക്തം, താഴ്ന്ന പ്രദേശങ്ങളില്‍ ആശങ്ക, തുടര്‍ച്ചയായ രണ്ടാം ദിവസവും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നു   •  

രഞ്ജി ട്രോഫി: സച്ചിൻ ബേബിയുടെയും അസറുദ്ദീന്റെയും സെഞ്ചുറി മികവിൽ കേരളത്തിന് 404 റൺസ്

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഒഡീഷയ്‌ക്കെതിരായ മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സിൽ കേരളം 404 റൺസിന് അവസാനിച്ചു. തുടക്കത്തിലെ തകർച്ചയെ അതിജീവിച്ച് സച്ചിൻ ബേബിയും മുഹമ്മദ് അസറുദ്ദീനും നേടിയ സെഞ്ചുറികളാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.

രണ്ടാം ദിനം മത്സരം അവസാനിച്ചപ്പോൾ ഒഡീഷ ഒന്നാം ഇന്നിംഗ്‌സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിലാണ്.

ഒന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 18 റൺസെന്ന നിലയിൽ പരുങ്ങിയ കേരളത്തെ സച്ചിൻ ബേബിയും മുഹമ്മദ് അസറുദ്ദീനും ചേർന്നാണ് കരകയറ്റിയത്.കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് 141 റൺസ് കൂട്ടിച്ചേർത്തു.

സച്ചിൻ ബേബി 113 റൺസ് നേടി പുറത്തായപ്പോൾ, വിക്കറ്റ് കീപ്പർ ബാറ്ററായ മുഹമ്മദ് അസറുദ്ദീൻ പുറത്താകാതെ 139 റൺസ് നേടി ഇന്നിംഗ്‌സിന്റെ നെടുംതൂണായി.ആറിന് 245 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനായി ആദിത്യ സർവാതെ 53 റൺസ് നേടി അസറുദ്ദീന് മികച്ച പിന്തുണ നൽകി.

അഭിജിത് പ്രവീൺ 14, വൈശാഖ് ചന്ദ്രൻ 1, നിധീഷ് എം.ഡി 15 റൺസ് നേടി പുറത്തായി.ഒഡീഷയ്ക്കായി ലളിത് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. രാജേഷ് മൊഹന്തിയും സൗമ്യ ലെങ്കയും രണ്ട് വിക്കറ്റ് വീതം നേടി.

രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ ഒഡീഷയുടെ സുബ്രശു 12 റൺസുമായും സന്ദീപ് പണ്ഡ്നായിക്ക് 2 റൺസുമായാണ് ക്രീസിൽ.കേരളത്തിനായി ആദിത്യ സർവാതെ 2 വിക്കറ്റും ജലജ് സക്സേന 1 വിക്കറ്റും നേടി

Get more updates from Pudukad News on Google