"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
പി എം എഫ് പ്രബന്ധ രചന വിജയികൾക്കുള്ള പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു   •  ദിലീപ് ചിത്രം ഹെനോക്ക് ആരംഭിച്ചു; ഉല്ലാസ് കൃഷ്ണ സംവിധായകൻ , എം സ്റ്റാർ എൻ്റെർപ്രൈൻമെൻ്റ്സ് നിർമ്മാണം   •  പെരുമാട്ടി പഞ്ചായത്ത് ഔദ്യോഗിക ജീപ്പ് ദുരുപയോഗം ചെയ്തതായി പരാതി. മംഗളൂരു നഗരത്തിലൂടെ പായുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സുമേഷ് അച്യുതൻ എം.എൽ.എ. സെക്രട്ടറിയുടെ അനുമതിയില്ലാതെ യാത്രയെന്ന് ആക്ഷേപം. കണ്ണൂരിലെത്തിയപ്പോൾ അടിയന്തര മെഡിക്കൽ ആവശ്യത്തിന് പോയതെന്ന് പ്രസിഡന്റിന്റെ വിശദീകരണം   •  വീടിനുള്ളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു.  കുഞ്ഞിന് ദേഹമാസകലം പൊള്ളൽ.  പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലില്‍ വീട്ടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു   •  മലപ്പുറം വനമേഖലയില്‍ മഴ ശക്തം, താഴ്ന്ന പ്രദേശങ്ങളില്‍ ആശങ്ക, തുടര്‍ച്ചയായ രണ്ടാം ദിവസവും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നു   •  

ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും ജനപ്രിയ താരങ്ങൾ എത്തുന്നു.‘ടൈറ്റൻസ്’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; റിലീസ് ഒക്ടോബർ 22ന്.

October 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 22ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ റിലീസ് ടീസറും പുറത്ത് വരികയും, സമൂഹ മാധ്യമങ്ങളിൽ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യുകയാണ്. ‘എബ്രഹാം ഓസ്‌ലർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നേരമ്പോക്ക് ബാനറിൽ നിർമ്മിക്കുന്ന സിനിമയ്ക്ക് സെൻസറിങ്ങിൽ യു/എ 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ്, അവനിർ ടെക് എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസും ഇർഷാദ് എം. ഹസനും, ബാബു ഏട്ടൻ ഫിലിംസിന്റെ ബാനറിൽ പ്രദീപ് സി.എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിനോദ ഘടകങ്ങൾ എല്ലാം കോർത്തിണക്കിയ ഒരു ഗംഭീര തീയേറ്റർ അനുഭവം ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് റിലീസ് ടീസറും നൽകുന്നത്.

‘അനുഗ്രഹീതൻ ആന്റണി’യിലൂടെ ശ്രദ്ധ നേടിയ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസ്’ രചിച്ചിരിക്കുന്നത് ജെയിംസ് സെബാസ്റ്റ്യനാണ്.

 ജയസൂര്യയും വിനായകനും ഒന്നിക്കുന്ന ചിത്രത്തിൽ നിഹാൽ, ബേബി ജീൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. കോമഡി, ഫാന്റസി, ത്രില്ലർ ഘടകങ്ങൾ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലർ ചിത്രത്തിന്റെ വ്യത്യസ്തമായ കഥാപശ്ചാത്തലത്തെക്കുറിച്ച് സൂചന നൽകിയിരുന്നു. ഇപ്പോൾ റിലീസ് ടീസർ കൂടി എത്തിയതോടെ ചിത്രത്തിന്റെ തിയേറ്റർ വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ചിത്രത്തിലെ ‘ആഗോള ശൃംഖല’ എന്ന വീഡിയോ ഗാനവും നേരത്തെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും ചേർന്ന് ആലപിച്ച ഗാനത്തിന് ഡോൺ വിൻസെന്റാണ് സംഗീതം ഒരുക്കിയത്.

റിലീസ് ടീസർ പുറത്ത് വരികയും അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുകയും ചെയ്തതോടെ ചിത്രത്തിന്റെ പ്രചാരണത്തിന് കൂടുതൽ വേഗം കൈവന്നിരിക്കുകയാണ്. മാജിക് ഫ്രെയിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

ഫാർസ് ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ നിർവഹിക്കുന്നത്. 123 മ്യൂസിക്സാണ് ചിത്രത്തിന്റെ ഓഡിയോ, മ്യൂസിക് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.

സംവിധാനം: പ്രിൻസ് ജോയ്, രചന: ജെയിംസ് സെബാസ്റ്റ്യൻ, നിർമ്മാതാക്കൾ: മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ, പ്രദീപ് സി.എസ്., ഛായാഗ്രഹണം: വിഷ്ണു ശർമ്മ, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, സംഗീതം: ഡോൺ വിൻസെന്റ്, പ്രൊഡക്ഷൻ ഡിസൈൻ: അരുൺ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: സുനിൽ സിങ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി.വൈ.,

ലൈൻ പ്രൊഡ്യൂസർ: റോബിൻ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട് ഡയറക്ടർ: മഹേഷ് പിറവം, വിഎഫ്എക്സ് ഡയറക്ടർ: വിശാഖ് ബാബു, കോസ്റ്റ്യൂം: സിജി നോബിൾ തോമസ്, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ, സൗണ്ട് മിക്സിങ്: രാജകൃഷ്ണൻ എം.ആർ., ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്,

ക്രിയേറ്റീവ് അസോസിയേറ്റ്: ബിനോഷ് ജോർജ്, സംഘട്ടനം: ഫീനിക്സ് പ്രഭു, ഡിജിറ്റൽ പി.ആർ.: യദുൽ ബോസ്, വിവേക് വിനയ്‌രാജ്, സ്റ്റിൽസ്: എസ്.ബി.കെ. ഷുഹൈബ്, ബോയാക്, വിഎഫ്എക്സ്: മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ്, പിക്റ്റോറിയൽ എഫ്.എക്സ്., ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പി.ആർ.ഒ.: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Get more updates from Pudukad News on Google