തൃപ്രയാർ : 64-ാമതു സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്കുള്ള സ്വർണ്ണക്കപ്പിന് വലപ്പാട് ഗവ. ഹൈസ്കൂളിൽ സ്വീകരണം നൽകി. ദേശീയ പാതയിലൂടെ എത്തിയ സ്വർണ്ണകപ്പു യാത്രയെ കോതകുളത്തു നിന്ന് വർണാഭമായ വരവേൽപ്പാണ് നൽകിയത്.
സംസ്ഥാന കലോത്സവത്തിൽ വലപ്പാട് സ്കൂളിൽ നിന്ന് പങ്കെടുക്കുന്ന വട്ടപ്പാട്ട്, കോൽക്കളിയടക്കമുള്ള ഇനങ്ങൾ അവതരിപ്പിച്ചും എസ്.പി.സി.എൻ.സി സി, സ്കൗട്ട് ഗൈഡ്, എൻ.എൻ.എസ് ബാൻ്റ് -ചെണ്ടമേളങ്ങൾ എന്നിവയുടെ അകമ്പടിയിൽ ആനയിച്ച് സമ്മേളന വേദിയിലെത്തിച്ചു. സ്വീകരണ സമ്മേളനം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വലപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. മോഹനൻ അധ്യക്ഷതവഹിച്ചു. എ.ഇ.ഒ. കെ.വി. അമ്പിളി ആമുഖ പ്രഭാഷണം നടത്തി.
ജനപ്രതിനിധികളായ സി.എം. നൗഷാദ്,പി.ഐ. സജിത, അമൽ.ടി. പ്രേമൻ, ഷാമില സലീം,ഷഹർബാൻ, പി.ടി.എ. പ്രസിഡൻ്റ് ഷെഫീക് വലപ്പാട്, എസ്.എം.സി. ചെയർപേഴ്സൺ സരിത രാജു, വികസന സമിതി കൺവീനർ ശ്രീജ മൗസമി, എച്ച്.എം. ഫോറം കൺവീനർ ഷാജി ജോർജ്, ഒഎസ്.എ സെക്രട്ടറി ആർ. ഐ.സക്കറിയ, സ്വാഗത സംഘംജനറൽ കൺവീനർ പി.എസ്. സാവിത്രി, പ്രധാന അധ്യാപിക ടി.ജി. ഷീജ എന്നിവർ പങ്കെടുത്തു.


