"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
ആലുവയിൽ 14.6 കിലോ കഞ്ചാവുമായി ഇംഗ്ലീഷ് അധ്യാപകനും കൂട്ടാളിയും അറസ്റ്റിൽ; 28,850 രൂപയും പിടിച്ചെടുത്തു | Aluva Ganja Seizure   •  അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം; 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു, ചികിത്സയിൽ വീഴ്ചയെന്ന് ബന്ധുക്കളുടെ ആരോപണം | Attappadi Newborn Death   •  രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശം; ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പോലീസിൽ പരാതി നൽകി ടി.ഒ. മോഹനൻ എം.എൽ.എ. കണ്ണൂരിലെ ബി.ജെ.പി പരിപാടിയിൽ പ്രതിപക്ഷ നേതാവിനെ തെരുവുനായയോട് ഉപമിച്ചെന്ന ആരോപണം. വിവാദ പ്രസംഗത്തിനെതിരെ നിയമനടപടികളുമായി കോൺഗ്രസ് നേതൃത്വം   •  അടൂർ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്കെതിരെ പരാതിപ്രളയം; ഗർഭിണിയോട് മോശമായി പെരുമാറിയെന്നും ചികിത്സാപ്പിഴവ് വരുത്തിയെന്നും ആരോപണം. നിരവധി രോഗികൾ രേഖാമൂലം പരാതി നൽകിയിട്ടും അന്വേഷണം നടത്താതെ ആശുപത്രി സൂപ്രണ്ട് പരാതികൾ പൂഴ്ത്തിവെച്ചതായി ആക്ഷേപം   •  ഒക്ടോബർ 24-ലെ ഹർത്താലിൽ മാറ്റമില്ലെന്ന് എൽ.ഡി.എഫ്; പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഏഴ് വില്ലേജുകളിൽ ഒന്നുപോലും ഒഴിവാക്കിയില്ലെന്ന് സി.പി.എം. ഹർത്താൽ ജനങ്ങളെ വഞ്ചിക്കാനെന്ന് പഴകുളം മധു എം.എൽ.എയുടെ വിമർശനം. നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവരാൻ പോലും ഇടതുമുന്നണി തയ്യാറായില്ലെന്നും ആരോപണം   •  

ഭക്തകവി പൂന്താനത്തിന്റെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തു

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഗുരുവായൂർ : ദേവസ്വത്തിന്റെ കീഴിലുള്ള പൂന്താനം ഇല്ലത്ത് വിജയദശമി ദിനത്തിൽ കുട്ടികളുടെ വിദ്യാരംഭവും എഴുത്തിനിരുത്തൽ ചടങ്ങും നടന്നു. ക്ഷേത്രം തന്ത്രി മൂത്തേടത്ത് നാരായണൻ നമ്പൂതിരിപ്പാട് പ്രധാന ആചാര്യനായി ചടങ്ങുകൾക്ക് നേതൃത്വം നൽകി. മേലെടത്ത് മന ശ്രീ സദാനന്ദൻ നമ്പൂതിരി, രാജി അന്തർജനം (അവണൂർ മന), സി. പി. നായർ (ഗുരുവായൂർ), ഷാജു പുതൂർ, ടി. പി. നാരായണ പിഷാരടി, വി. എം. ഇന്ദിര, മേലാറ്റൂർ രാധാകൃഷ്ണൻ, പി. എസ്. വിജയകുമാർ, മേലാറ്റൂർ രവി വർമ്മ, നാരായണൻ നമ്പൂതിരി മാസ്റ്റർ എന്നിവർ സഹ ആചാര്യന്മാരായി. മുന്നൂറിലേറെ കുരുന്നുകൾ ഹരിശ്രീ കുറിച്ച് അക്ഷര ലോകത്തേക്ക് കടന്നു

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

വിദ്യാരംഭ ചടങ്ങുകൾക്കു ശേഷം ഭക്തകവി പൂന്താനം നമ്പൂതിരിയുടെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തു. ഗുരുവായൂർ ദേവസ്വം ചെയർമാൻ എ. വി. ഗോപിനാഥ് പ്രതിമ അനാച്ഛാദനം നിർവഹിച്ചു. തുടർന്ന് നടന്ന കവിസദസ്സ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം ശ്രീമതി എം. യു. ഷിനിജ അധ്യക്ഷയായി. ദേവസ്വം പബ്ലിക്കേഷൻ വിഭാഗം മാനേജർ കെ. ജി. സുരേഷ് കുമാർ സ്വാഗതവും പൂന്താനം ഇല്ലം ക്ഷേത്രം ക്ഷേമസമിതി പ്രസിഡന്റ് കൃഷ്ണദാസ് നന്ദിയും രേഖപ്പെടുത്തി. ദേവസ്വം ഇൻസ്പെക്ടർ കെ. പി. അഭിൻ, മറ്റ് ദേവസ്വം ജീവനക്കാർ, നാട്ടുകാർ, ഭക്തജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Get more updates from Pudukad News on Google