സംസ്ഥാനത്ത് സ്വർണവില കൂടി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 13065 രൂപയും പവന് 1,04,520 രൂപയുമായി. എക്കാലത്തെയും ഉയർന്ന വിലയാണിത്. 18 കാരറ്റ് സ്വർണവില 25 രൂപ കൂടി 10840 രൂപയായി. വെള്ളി വില ഗ്രാമിന് അഞ്ച് രൂപ കൂടി 275 രൂപയായി. ഇന്നലെ സ്വർണം ഗ്രാമിന് 155 രൂപ വർധിച്ചിരുന്നു. പവന് 1240 രൂപ കൂടി 1,04,240 രൂപയായിരുന്നു വില.


