"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

‘കരയിലെത്തിച്ച ചങ്ങാടം ജീവിതകാലം മുഴുവൻ ചുമക്കേണ്ടതില്ല’; പാർട്ടിയോട് വിടപറയുന്ന സൂചനയുമായി പി.പി. ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുക്കാത്തതിൽ അതൃപ്തി. പി കെ ശ്രീമതിയും കെ കെ രാഗേഷും പിന്തുണച്ചെങ്കിലും ദിവ്യക്ക് വിനയായത് പിണറായിയുടെ നിലപാട്. കണ്ണൂർ സി.പി.എമ്മിൽ രാഷ്ട്രീയ കൊടുങ്കാറ്റ്

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻെറ മരണവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് പ്രാഥമികാംഗത്വത്തിലേക്ക് തരംതാഴ്ത്തപ്പെട്ട കണ്ണൂരിലെ വനിതാ നേതാവ് പി.പി.ദിവ്യ സിപിഎമ്മുമായി അകലുന്നു.

ഇന്ന് ഉച്ചയോടെ ഫേസ് ബുക്കിൽ പങ്ക് വെച്ച പോസ്റ്റ് പാർട്ടി നേതൃത്വത്തിനെതിരെയുള്ള പരോക്ഷമായ പ്രതിഷേധമായും രാഷ്ട്രീയ അകൽച്ചയുടെ സൂചനയായും വിലയിരുത്തപ്പെടുന്നു.

പുഴ കടക്കാൻ ഉപയോഗിച്ച ചങ്ങാടം എല്ലാക്കാലവും കൊണ്ടുനടക്കേണ്ടതുണ്ടോ എന്ന കഥാസാരമുളള കഥ പങ്കുവെച്ചു കൊണ്ടാണ് ദിവ്യ പാർട്ടിയുമായുളള അകൽച്ച പരോക്ഷമായി പ്രകടിപ്പിച്ചത്.

pp divya-5

പാർട്ടിയിലേക്ക് തിരിച്ചുവരവ് ആഗ്രഹിച്ചിരുന്ന പി.പി.ദിവ്യ, വിശാല ജില്ലാ കമ്മിറ്റിയിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ രണ്ട് സ്ഥിരാംഗങ്ങളും എട്ട് ക്ഷണിതാക്കളും അടക്കം പത്ത് പേരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടും പരിഗണിച്ചില്ല. 

വിശാല ജില്ലാ കമ്മിറ്റിയ്ക്ക് ശേഷം മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോൾ ചില കാര്യങ്ങൾ പറയാൻ ഉണ്ടെന്നും സമൂഹ മാധ്യമങ്ങൾ വഴി അറിയിക്കുമെന്നും പറഞ്ഞിരുന്നു.അതിന് പിന്നാലെയാണ് പാർട്ടിയുമായി അകലുന്നു എന്നതിൻെറ വ്യക്തമായ സൂചന നൽകുന്ന കുറിപ്പ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഇനിയും ഏറെ കാര്യങ്ങൾ പറയാനുണ്ടെന്നും വായിച്ച് അഭിപ്രായം പറയണമെന്നും എഫ് ബി പോസ്റ്റിൽ പറയുന്നുണ്ട്. പാർട്ടിയിൽ നിന്ന് നേരിട്ട അച്ചടക്ക നടപടിയും, പദവികളിലേക്ക് തിരികെ കൊണ്ടുവരുമെന്ന ഉറപ്പ് പാലിക്കപ്പെടാത്തതുമാണ് ദിവ്യയെ ഈയൊരു നിലപാടിലേക്ക് നയിച്ചതെന്നാണ് അവരോട് അടുപ്പമുളളവർ ചൂണ്ടിക്കാണിക്കുന്നത്.

ബുദ്ധൻ ശിഷ്യന്മാരോട് പറഞ്ഞ ചങ്ങാടത്തിന്റെ കഥ ഉദ്ധരിച്ച് പങ്കുവെച്ച കുറിപ്പിൽ, “നമ്മെ ഒരു കരയിൽ നിന്ന് മറ്റൊരു കരയിലേക്ക് എത്തിക്കാൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല” എന്ന വരികൾ പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിലേക്കുള്ള സൂചനയാണെന്നാണ് പൊതുവേയുളള നിരീക്ഷണം.

224242424

നവീൻ ബാബുവിന്റെ മരണത്തിനു പിന്നാലെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും തുടർന്ന് പാർട്ടി ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ കുറച്ചു കാലത്തിനുശേഷം ഉചിതമായ ഘട്ടത്തിൽ പാർട്ടിയിലേക്ക് തിരികെ കൊണ്ടു വരാമെന്നും സംരക്ഷിക്കുമെന്നും നേതൃത്വത്തിൽ നിന്ന് ഉറപ്പ് ലഭിച്ചിരുന്നതായി ദിവ്യയോട് അടുത്ത കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.

കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി അടക്കമുളള മുതിർന്ന നേതാക്കൾ ദിവ്യക്ക് വേണ്ട് ശബ്ദമുയർത്തുകയും ചെയ്തു. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനും ദിവ്യയെ മടക്കി കൊണ്ടുവരുന്നതിനോട് താൽപര്യമായിരുന്നു.

എന്നാൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻെറ കർശന നിലപാടാണ് ദിവ്യക്ക് മുന്നിൽ വിലങ്ങുതടിയായതെന്നാണ് സൂചന. തനിക്കെതിരെ എടുത്ത നടപടിയിൽ ഇളവ് ലഭിക്കാത്തതിലും, ഉയർന്ന നേതാക്കൾ കൈവിട്ടതിലും ദിവ്യ നിരാശയിലാണെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവായേക്കാവുന്ന തീരുമാനങ്ങളിലേക്ക് നീങ്ങുന്നത്.

ജീവിതത്തിലെ ചില അനുഭവങ്ങളും വേർപിരിയലുകളും വലിയ പാഠങ്ങളാണെന്ന് ഓർമ്മിപ്പിക്കുന്ന പോസ്റ്റിൽ “ചില വേർപിരിയലുകൾ നഷ്ടങ്ങളല്ല, പുതിയ വഴികളിലേക്കുള്ള തുടക്കങ്ങളാണ്” എന്ന് പറയുന്നുണ്ട്.

pp divya

ഒരുകാലത്ത് താങ്ങായി നിന്ന പ്രസ്ഥാനത്തെയും ബന്ധങ്ങളെയും വിട്ടുപിരിയാൻ സമയമായി എന്ന് എളുപ്പത്തിൽ വ്യാഖ്യാനിക്കാവുന്ന സന്ദേശമാണ് ഈ വരികളിൽ തെളിയുന്നത്.”നീതി വൈകിയേക്കാം, എന്നാൽ സത്യത്തിന്റെ ശബ്ദം ഒരിക്കലും മാഞ്ഞുപോകില്ല” എന്ന വരികളിലൂടെ താൻ നേരിട്ടത് അനീതിയാണെന്നും സത്യം പുറത്തുവരുമെന്നുമുള്ള നിലപാടാണ് അവർ വ്യക്തമാക്കുന്നത്.”

സത്യം പറയാനുള്ള ധൈര്യത്തോടെയും നീതി തിരിച്ചറിയാനുള്ള വിവേകത്തോടെയും… ഈ യാത്ര ഇവിടെ തുടരുന്നു. ..വായിക്കണം. ..അഭിപ്രായങ്ങൾ അറിയിക്കണം “എന്ന വരികളോടെയാണ് ദിവ്യയുടെ പോസ്റ്റ് അവസാനിക്കുന്നത്.

ഇനിയും തുറന്നുപറച്ചിലും വെളിപ്പെടുത്തലുകളും ഉണ്ടാകും എന്ന സൂചനകൂടിയാണ് ഈ വരികൾ. വരും ദിവസങ്ങളിൽ ദിവ്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങൾ കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്ന് ഉറപ്പാണ്.

Get more updates from Pudukad News on Google