"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

മഹാരാഷ്ട്ര എം.എൽ.സി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പി ശ്രമം. ബി.ജെ.പിക്ക് വോട്ട് രേഖപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി കാണിച്ചാൽ പണം നൽകാമെന്ന് വോട്ടർമാർക്ക് വാഗ്ദാനം. ‘സ്പൈ ക്യാമറ പേനകൾ’ ഉപയോഗിക്കാൻ നിർദ്ദേശിച്ചെന്നും വിമർശനമുയർത്തി സുപ്രിയ സുലെ. ക്യാമറ പേന നേരിൽ കണ്ടിട്ട് മറുപടി പറയാമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസും

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മുംബൈ: മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ (MLC) തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ഭരണകക്ഷിയായ ബി.ജെ.പി പണം വാഗ്ദാനം ചെയ്തുവെന്ന ഗുരുതര ആരോപണവുമായി എൻ.സി.പി (ശരദ് പവാർ വിഭാഗം) നേതാവ് സുപ്രിയ സുലെ. 

ബി.ജെ.പിക്ക് വോട്ട് രേഖപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി കാണിച്ചാൽ പണം നൽകാമെന്ന് വോട്ടർമാർക്ക് വാഗ്ദാനം ലഭിച്ചതായി അവർ ആരോപിച്ചു.

പുണെയിലെ അധ്യാപക, ബിരുദധാരി വോട്ടർമാരെ സ്വാധീനിക്കാനാണ് ഈ നീക്കമെന്നും സംഭവത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും സമഗ്രാന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും സുലെ ആവശ്യപ്പെട്ടു.

എക്‌സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സുപ്രിയ സുലെ ആരോപണങ്ങൾ പരസ്യപ്പെടുത്തിയത്. ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തത് തെളിയിക്കാൻ സ്പൈ ക്യാമറകൾ ഘടിപ്പിച്ച പേനകൾ ഉപയോഗിക്കാൻ വോട്ടർമാരോട് ആവശ്യപ്പെട്ടതായി അവർ ചൂണ്ടിക്കാട്ടി.

വോട്ടിന്റെ പവിത്രതയും രഹസ്യസ്വഭാവവും ലംഘിക്കുന്നതും വോട്ടർമാരുടെ സ്വതന്ത്രമായ തീരുമാനത്തെ അട്ടിമറിക്കുന്നതുമായ ഇത്തരം അധാർമ്മിക നടപടികൾ ഒരിക്കലും അനുവദിക്കരുതെന്നും അവർ വ്യക്തമാക്കി.

എന്നാൽ സുപ്രിയ സുലെയുടെ ആരോപണങ്ങളെ പരിഹസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി. സ്പൈ ക്യാമറ ഘടിപ്പിച്ച പേനകൾ നേരിൽ കണ്ടതിനു ശേഷം മാത്രമേ ആരോപണത്തിൽ പ്രതികരിക്കാൻ കഴിയുകയുള്ളൂ എന്ന് നാഗ്പുരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. നാഗ്പുർ മണ്ഡലത്തിൽ ഫഡ്‌നാവിസ് നേരത്തെ വോട്ട് രേഖപ്പെടുത്തിയിരുന്നു.

78 അംഗങ്ങളുള്ള മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലെ അഞ്ച് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. പുണെ ഡിവിഷൻ ബിരുദധാരി, നാഗ്പുർ ഡിവിഷൻ ബിരുദധാരി, ഛത്രപതി സംഭാജിനഗർ ബിരുദധാരി എന്നീ മൂന്ന് ബിരുദധാരി മണ്ഡലങ്ങളിലും, പുണെ ഡിവിഷൻ അധ്യാപക, അമരാവതി അധ്യാപക എന്നീ രണ്ട് അധ്യാപക മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്.

ബി.ജെ.പി, ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന, സുനേത്ര പവാറിന്റെ എൻ.സി.പി എന്നിവരടങ്ങുന്ന ഭരണപക്ഷ മഹായുതി സഖ്യവും; കോൺഗ്രസ്, ശരദ് പവാറിന്റെ എൻ.സി.പി (എസ്.പി), ഉദ്ധവ് താക്കറെയുടെ ശിവസേന (യു.ബി.ടി) എന്നിവരുൾപ്പെട്ട പ്രതിപക്ഷ മഹാവികാസ് അഘാഡിയും തമ്മിലാണ് പ്രധാന പോരാട്ടം. വോട്ടെണ്ണൽ ഒക്ടോബർ 27-ന് നടക്കും.

Get more updates from Pudukad News on Google