"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
ജനറിക് മരുന്നുകൾക്ക് എതിരല്ല; എസ്എംഎ മരുന്നിൽ ജൈവതുല്യത ഉറപ്പാക്കണം: കെ കെ ശൈലജ | K K Shailaja SMA medicine controversy   •  ഫ്രാൻസിൽ പ്രതിഷേധ ഭീതി; ലൂവർ മ്യൂസിയം അടച്ചു, മൊണാലിസയെ കാണാനാകാതെ വിനോദസഞ്ചാരികൾ | Paris museum closures   •  ഫോർട്ട് കൊച്ചിയെയും വർക്കലയെയും വർഗീയമായി ചിത്രീകരിച്ച് മതസ്പർധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം. കേരളത്തിന്റെ മതനിരപേക്ഷ മനോഭാവത്തെ വിദ്വേഷ രാഷ്ട്രീയത്തിലൂടെ തകർക്കാനാവില്ലെന്നും കേരളത്തെ ഭിന്നിപ്പിക്കാൻ കഴിയാത്ത സംഘ്പരിവാർ ഇപ്പോൾ ഓൺലൈൻ വ്ലോഗർമാരെ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തുകയാണ്. കേരളത്തെക്കുറിച്ച് വിദ്വേഷ പ്രചാരണം നടത്തിയ ഉത്തരേന്ത്യൻ വ്ലോഗർ അമൃത് സിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ   •  ‘കേരളം ഒറ്റക്കെട്ടായാണ് കഴിയുന്നത്. ഇവിടെ വര്‍ഗീയ വിദ്വേഷത്തിന് സ്ഥാനമില്ല. ദൈവത്തിന്റെ സ്വന്തം നാടാണിത്. വെറുപ്പിന് ഇവിടെ സ്ഥാനമില്ല. വിദ്വേഷ യൂട്യൂബര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, നിയമം അതിന്റെ വഴിക്ക് പോകും: മുഖ്യമന്ത്രി   •  ആലപ്പുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം   •  

കരിങ്കടലിൽ റഷ്യൻ ഡ്രോൺ ആക്രമണമെന്ന് സംശയം; റൊമാനിയൻ തീരത്തിന് സമീപം ചരക്കുകപ്പൽ തകർന്നു. ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേരെ കാണാതായി. കപ്പലിലുണ്ടായിരുന്ന 13 പേരിൽ ഒമ്പത് പേരെ ജീവനോടെ രക്ഷപ്പെടുത്തി. മേഖലയിലെ സുരക്ഷ ശക്തമാക്കാൻ നാറ്റോയുടെ നീക്കം

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കീവ്: കരിങ്കടലിൽ റഷ്യൻ ഡ്രോൺ ആക്രമണമെന്ന് സംശയം. ആക്രമണത്തിൽ ചരക്കുകപ്പൽ തകർന്ന് ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. റൊമാനിയൻ തീരത്തിന് സമീപം വെച്ചാണ് സംഭവം നടന്നത്. കൊമോറോസിന്റെ പതാകയേന്തി സഞ്ചരിച്ച ‘ഖോറിവ്’ എന്ന ചരക്കുകപ്പലാണ് ആക്രമണത്തിന് ഇരയായത്.

റൊമാനിയൻ തുറമുഖമായ കോൺസ്റ്റാന്റയിൽ നിന്ന് 13 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പൽ അപായസന്ദേശം അയച്ചത്. കപ്പലിലുണ്ടായിരുന്ന 10 യുക്രൈനിയൻ പൗരന്മാരിലും 3 അസർബൈജാൻ പൗരന്മാരിലും 9 പേരെ ജീവനോടെ രക്ഷപ്പെടുത്തി. 


ഒരാളുടെ മൃതദേഹം കണ്ടെത്തുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റർ മാർഗ്ഗമുള്ള രക്ഷാപ്രവർത്തനം സാധ്യമായില്ല.


കഴിഞ്ഞ കുറച്ചു ആഴ്ചകളായി കരിങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം കടുക്കുകയാണ്. ഇതേത്തുടർന്ന് വിമാനങ്ങളും റഡാർ സംവിധാനങ്ങളും അധികമായി വിന്യസിക്കാൻ നാറ്റോ തീരുമാനിച്ചിട്ടുണ്ട്. റൊമാനിയൻ വ്യോമാതിർത്തിയിൽ കടന്നുകയറുന്ന ഡ്രോണുകളെ ചെറുക്കാൻ വ്യോമസേനയും രംഗത്തുണ്ട്.

Get more updates from Pudukad News on Google