"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ച് സർക്കാർ | Kerala welfare pension   •  സെർവർ തകരാർ തുടരുന്നു; കാലിക്കറ്റ് സർവകലാശാലയിലെ തിങ്കളാഴ്ചത്തെ പരീക്ഷകളും മാറ്റിവെച്ചു | Calicut University exam postponement   •  ദില്ലിയിൽ പ്രതിഷേധം ശക്തമാകാൻ സാധ്യത; പൊലീസ് ആസ്ഥാനത്തെത്തി അമിത് ഷാ, 57 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി | Amit Shah Delhi Police headquarters visit   •  സ്കൂട്ടർ മാറ്റുന്നതിനെച്ചൊല്ലി തർക്കം; അമൃത്സറിൽ യുവാവിനെ വെടിവെച്ചുകൊന്നു, പ്രതികൾ സഹോദരങ്ങൾ | Amit Sabharwal murder   •  പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിച്ച് സംസ്കാര സാഹിതി ഡൽഹി & എൻസിആറിന്റെ പ്രഥമ പരിപാടി ‘ഉപന്യാസ രചനാ മത്സരം’ പോസ്റ്റര്‍ കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രകാശനം ചെയ്തു   •  

ഗുരുവായൂരിൽ ദാരുശിൽപ്പങ്ങളുടെ പിച്ചള പൊതിയൽ

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ചുറ്റമ്പലവിളക്കുമാടത്തിലെദാരുശിൽപ്പങ്ങളുടെ സംരക്ഷണത്തിനായി പിച്ചള തകിട് പൊതിയൽ പ്രവൃത്തി സമർപ്പിച്ചു.ശ്രീഗുരുവായൂരപ്പ ഭക്തനായ .ഡി.ഗണേഷാണ് പിച്ചള പൊതിയൽ വഴിപാടായി സമർപ്പിച്ചത്. ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു പ്രവൃത്തി സമർപ്പണം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ചുറ്റമ്പലത്തിന് സമീപം നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി . പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു. പ്രവൃത്തി വഴിപാടായി സമർപ്പിച്ച .ഡി.ഗണേഷിന് ചടങ്ങിൽ ദേവസ്വത്തിൻ്റെ ഉപഹാരം സമ്മാനിച്ചു. കളഭവും തിരുമുടി മാലയും പഴം പഞ്ചസാരയും അടങ്ങുന്ന ശ്രീ ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങളും നൽകി.

ക്ഷേത്രം ഡി എ എം.രാധ, മരാമത്ത് എക്സി.എൻജിനീയർ എം.കെ.അശോക് കുമാർ, ഹെൽത്ത് സൂപ്പർവൈസർ ഡോ. എം എൻ രാജീവ്, പവർ ഗ്രിഡ് കോർപ്പറേഷൻ എക്സി.ഡയറക്ടർ (റിട്ട. ) കൃഷ്ണകുമാർ, ചീഫ് ജനറൽ മാനേജർ വെങ്കിടേഷ് കുമാർ, ഡപ്യൂട്ടി ജനറൽ മാനേജർ ദാമോദരം ,സീനിയർ ഡിജിഎം(റിട്ട. ) സജിത്ത് പി ,എൻജിനീയർമാരായ വീണ ആർ നായർ, അഭിജിത്ത്എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

പവർ ഗ്രിഡ് കോർപ്പറേഷനിൽ നിന്നും ചീഫ് ജനറൽ മാനേജരായി വിരമിച്ച ഡി.ഗണേഷ് സർവ്വീസിലിരിക്കെ കഴിഞ്ഞ ജൂണിലാണ് ക്ഷേത്രം ദാരുശിൽപങ്ങളുടെ സംരക്ഷണത്തിനായി മുന്നോട്ട് വന്നത്. തുടർന്ന് പിച്ചള പൊതിയൽ പ്രവൃത്തി കരാറായി നൽകി. .ഇതിനായി 546 കിലോഗ്രാം പിച്ചള വേണ്ടി വന്നു. . ശിൽപി എളവള്ളി നന്ദനാണ് പ്രവൃത്തി നിർവ്വഹിച്ചത്.. എട്ടര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്.

Get more updates from Pudukad News on Google