ഇന്ത്യൻ ജനാധിപത്യം അട്ടിമറിക്കുന്ന ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച്

ഇരിങ്ങാലക്കുട : ഇന്ത്യൻ ജനാധിപത്യം അട്ടിമറിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് നടത്തി.ഇരിങ്ങാലക്കുട ഠാണാവിൽ നിന്നാരംഭിച്ച മാർച്ച് ബസ് സ്റ്റാൻഡിൽ സമാപിച്ചു.തുടർന്ന് ചേർന്ന പൊതുസമ്മേളനം കിസാൻ സഭ ജില്ലാ സെക്രട്ടറി കെ.കെ.രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ അദ്ധ്യക്ഷനായി.അഖിലേന്ത്യാ കിസാൻ സഭ മണ്ഡലം പ്രസിഡണ്ട് ഒ.എസ്.വേലായുധൻ,കെ.എസ്.കെ.എസ് ജില്ലാ കമ്മിറ്റിയംഗം എം.കെ.മോഹനൻ എന്നിവർ പ്രസംഗിച്ചു.കേരള കർഷക സംഘം ഏരിയാ ട്രഷറർ ഡോ.കെ.പി.ജോർജ് സ്വാഗതവും രാജു പാലത്തിങ്കൽ നന്ദിയും പറഞ്ഞു.നൈറ്റ് മാർച്ചിന് കേരള കർഷക സംഘം ഏരിയാ വൈസ് പ്രസിഡണ്ട് എം.ബി.രാജു,ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി.എസ്.സജീവൻ,കെ.വി.ജിനരാജദാസ്,ഐ.ആർ.നിഷാദ്,ചന്ദ്രിക സുധാകരൻ,
കെ.ജെ.ജോൺസൺ,
എം.നിഷാദ്,വി.എൻ.ഉണ്ണികൃഷ്ണൻ,ജോൺസൺ എലുവത്തിങ്കൽ,
അഖിലേന്ത്യാ കിസാൻ സഭ മണ്ഡലം സെക്രട്ടറി കെ.എസ്.ബൈജു,ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.ജെ.ബേബി,എ.ആർ.രാജീവ്,പ്രിയ സുനിൽ,ഉണ്ണിമാഷ്,മുരളി,അജീഷ്,സുധീർദാസ് എന്നിവർ നേതൃത്വം നൽകി.





