"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ച് സർക്കാർ | Kerala welfare pension   •  സെർവർ തകരാർ തുടരുന്നു; കാലിക്കറ്റ് സർവകലാശാലയിലെ തിങ്കളാഴ്ചത്തെ പരീക്ഷകളും മാറ്റിവെച്ചു | Calicut University exam postponement   •  ദില്ലിയിൽ പ്രതിഷേധം ശക്തമാകാൻ സാധ്യത; പൊലീസ് ആസ്ഥാനത്തെത്തി അമിത് ഷാ, 57 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി | Amit Shah Delhi Police headquarters visit   •  സ്കൂട്ടർ മാറ്റുന്നതിനെച്ചൊല്ലി തർക്കം; അമൃത്സറിൽ യുവാവിനെ വെടിവെച്ചുകൊന്നു, പ്രതികൾ സഹോദരങ്ങൾ | Amit Sabharwal murder   •  പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിച്ച് സംസ്കാര സാഹിതി ഡൽഹി & എൻസിആറിന്റെ പ്രഥമ പരിപാടി ‘ഉപന്യാസ രചനാ മത്സരം’ പോസ്റ്റര്‍ കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രകാശനം ചെയ്തു   •  

വൈവിധ്യമാർന്ന പരിപാടികളോടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ക്ഷീര സംഗമം

October 24, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന പരിപാടികളോടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെയും ക്ഷീര വികസന വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീര സംഗമം. ആനന്ദപുരം ഇ. എം. എസ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കര നാരായണൻ ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ അധ്യക്ഷയായിരുന്നു. സെമിനാർ, കർഷകരെ ആദരിക്കൽ, രചനാ മൽസര വിജയികൾക്കുള്ള സമ്മാനദാനം എന്നീ പരിപാടികൾ ഇതിൻ്റെ ഭാഗമായി നടന്നു. കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശിവൻകുട്ടി , തൃശൂർ ജില്ല പഞ്ചായത്ത് മെമ്പർമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, അമ്പിളി വേണു , ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിമിഷ ശ്രീനിവാസൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഡി നെൽസൺ, കെ.സി.എം.എഫ് ഭരണസമിതി അംഗം ടി എൻ സത്യൻ,ബ്ലോക്ക് മെമ്പർമാരായ മണി സജയൻ , കെ യു വിജയൻ , ബിന്ദു വർക്കി,അംബുജ രാജൻ, പ്രസീന സജയൻ ,കെ എം സുരേഷ് ബാബു, കെ രാജേഷ്, അജയൻ തറയിൽ, രജനി നന്ദകുമാർ , മുരിയാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നിഖിത അനൂപ് , ജോൺസൺ എ എം , സുനിത മുരളി , ഷീജ മോഹനൻ, ജ്യോതി സരിൻ , ഷൈജു വി ആർ ജസ്റ്റിൻ ജോർജ് ടി , സുരേഷ് ബാബു കെ കെ ., ഷാരി വീനസ്, അഞ്ജലി ഷാബു, അജീഷ് കുഞ്ഞൻ , സുനിൽകുമാർ എ എസ്,മുരിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ.എ. മനോഹരൻ,ആനന്ദപുരം റൂറൽ സഹകരണ ബാങ്ക് പ്രസിഡണ്ട് ജോമി ജോൺ , ക്ഷീര വികസന വകുപ്പിലെ ഉദ്യോഗസ്ഥർ ,പുല്ലൂർ ക്ഷീര സംഘം പ്രസിഡൻറ് ദിവാകരൻ കെ എം, പൊറത്തശ്ശേരി സംഘം പ്രസിഡണ്ട് മോഹൻ കെ വി , ആനന്ദപുരം ക്ഷീരസംഘം സെക്രട്ടറി കെ ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആനന്ദപുരം ക്ഷീരസംഘം പ്രസിഡൻ്റ് എം.എം ഗിരിജൻ സ്വാഗതവും .ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര വികസന ഓഫീസർ ദിവ്യവത്സൻ നന്ദിയും പറഞ്ഞു.

Get more updates from Pudukad News on Google