"> Skip to content
Sample Header Banner
October 26, 2026
⌕
Breaking
വിഴിഞ്ഞത്ത് ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ മറ്റൊരു ഡെലിവറി ജീവനക്കാരന്റെ ആക്രമണം. കട വിൽക്കാത്തതിനുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്   •  സഹകരണ മേഖലയിലെ വിമാനസർവീസ് ഉടൻ തുടങ്ങും; ആവശ്യമായ എല്ലാ അനുമതികളും സർക്കാർ നൽകിയിട്ടുണ്ട്. സഹകരണ മേഖലയെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങൾക്കുള്ള കേരളത്തിന്റെ മറുപടിയാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ   •  നെതന്യാഹുവിനെതിരെ ടെൽ അവീവിൽ ആയിരങ്ങൾ തെരുവിൽ; തിരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം | Tel Aviv anti-Netanyahu protest   •  പ്രവാസികൾ നാടിന്റെ മിടിപ്പിനൊപ്പം സഞ്ചരിക്കുന്നവർ: ഷാനിമോൾ ഉസ്മാൻ   •  ആലപ്പുഴ മെഡിക്കല്‍ കോളേജ് ന്യൂറോളജി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പക്ഷാഘാത ബോധവൽക്കരണ സെമിനാർ 26ന്   •  

മൂന്നുകോടിയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

October 24, 2026
Share this post to
🌐 Select your Language: Current: മലയാളം

കൊരട്ടിയിൽ സവാള ലോറിയിൽ കടത്തിയ മൂന്നുകോടിയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിലെ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്തു.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മലപ്പുറം പാണക്കാട് ഹാജിയാർ പള്ളി സ്വദേശി പള്ളിക്കൽ വീട്ടിൽ മുഹമ്മദ് ഫറാസ് (27) നെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ദേശീയപാതയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് 11 ടണ്ണോളം പാൻമസാലകൾ പിടികൂടിയത്.ഈ കേസിൽ കണ്ണൂർ ഇരിട്ടി കീഴ്പ്പള്ളി സ്വദേശി പാനാട്ടിൽ വീട്ടിൽ ടെൽസൺ ബാബു (36), ഇരിട്ടി ആറളം സ്വദേശി കയ്യാലക്കകത്ത് വീട്ടിൽ സൈബ് (33) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്.ബാംഗ്ലൂരിൽനിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ലോറിയിൽ കയറ്റി എറണാകുളം ജില്ലയിലെ കാലടിയിലേക്ക് കടത്തിക്കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയത്. പാൻ മസാല കടത്തിയ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

Get more updates from Pudukad News on Google