താത്കാലിക സീനിയോരിറ്റി ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു

🌐 Select your Language:
Current: മലയാളം
തൃശ്ശൂര്‍ ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 2027-29 കാലയളവിലേക്കുളള താത്കാലിക സീനിയോരിറ്റി ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫീസില്‍ നേരിട്ടെത്തിയോ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സീനിയോരിറ്റി ലിസ്റ്റ് പരിശോധിക്കാം. പരാതികള്‍ 2026 നവംബര്‍ 18 നകം സൈറ്റിലെ അപ്പീല്‍ മെനു മുഖേനയോ, ഓഫീസില്‍ നേരിട്ടെത്തിയോ, deetsr.emp.lbr@kerala.gov.in എന്ന ഇ-മെയിലിലേയ്ക്കോ അയച്ച് നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0487 2331016 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Get more updates from Pudukad News on Google





