"> Skip to content
Sample Header Banner
October 26, 2026
⌕
Breaking
വിഴിഞ്ഞത്ത് ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ മറ്റൊരു ഡെലിവറി ജീവനക്കാരന്റെ ആക്രമണം. കട വിൽക്കാത്തതിനുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്   •  സഹകരണ മേഖലയിലെ വിമാനസർവീസ് ഉടൻ തുടങ്ങും; ആവശ്യമായ എല്ലാ അനുമതികളും സർക്കാർ നൽകിയിട്ടുണ്ട്. സഹകരണ മേഖലയെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങൾക്കുള്ള കേരളത്തിന്റെ മറുപടിയാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ   •  നെതന്യാഹുവിനെതിരെ ടെൽ അവീവിൽ ആയിരങ്ങൾ തെരുവിൽ; തിരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം | Tel Aviv anti-Netanyahu protest   •  പ്രവാസികൾ നാടിന്റെ മിടിപ്പിനൊപ്പം സഞ്ചരിക്കുന്നവർ: ഷാനിമോൾ ഉസ്മാൻ   •  ആലപ്പുഴ മെഡിക്കല്‍ കോളേജ് ന്യൂറോളജി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പക്ഷാഘാത ബോധവൽക്കരണ സെമിനാർ 26ന്   •  

മതിലകത്ത് ക്ഷേത്രത്തിൽ കവർച്ച; മാലയും താലിയും ഒമ്പത് ഭണ്ഡാരങ്ങളിലെ പണവും കവർന്നു

October 24, 2026
Share this post to
🌐 Select your Language: Current: മലയാളം

മതിലകം പൊക്ലായ് കിള്ളിക്കുളങ്ങര ധർമ്മദൈവ നവഗ്രഹക്ഷേത്രത്തിൽ കവർച്ച. ദേവിക്ക് ചാർത്തുന്ന മാലയും താലിയും ഒമ്പത് ഭണ്ഡാരങ്ങളുമാണ് മോഷണം പോയത്.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ശനിയാഴ്ച രാവിലെ അഞ്ചോടെ മേൽശാന്തി അഖിൽ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ദേവിയുടെയും ഹനുമാൻ സ്വാമിയുടെയും ശ്രീകോവിലുകൾ തുറന്ന നിലയിലായിരുന്നു. ദേവിയുടെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന താലിയും പണവും മോഷ്ടിച്ചിട്ടുണ്ട്. ക്ഷേത്രം ഓഫീസിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ദേവിക്ക് ചാർത്തുന്ന മാലയും കവർന്നു.

തിടപ്പള്ളിയും കുത്തിത്തുറന്ന നിലയിലാണ്. ക്ഷേത്രാങ്കണത്തിലെ ഒമ്പത് ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് പണം കവർന്നിട്ടുണ്ട്.

സംഭവമറിഞ്ഞ് മതിലകം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Get more updates from Pudukad News on Google