"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
‘ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകളെല്ലാം സഹായകരമാണോ?’: PSC വിഷയത്തിൽ TP രാമകൃഷ്ണൻ | TP Ramakrishnan   •  ഹൂതി ആക്രമണ ഭീഷണി: സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നീട്ടി എത്തിഹാദ് എയർവേസ് | Etihad Airways   •  ഗവർണറുടെ പുറത്താക്കൽ ശുപാർശ: നിയമ പോരാട്ടത്തിനൊരുങ്ങി PSC ചെയർമാൻ; നിയമോപദേശം തേടും | Kerala PSC Chairman   •  സംസ്ഥാനത്ത് തോരാമഴയും  അതിശക്തമായ ഇടിമിന്നലും! ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് , 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്   •  ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ; പിഎസ് സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കരുത് : ടിപി രാമകൃഷ്ണന്‍   •  

കുവൈത്തിൽ മാലിന്യക്കൂമ്പാരത്തിൽ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: സഹതാമസക്കാരൻ കസ്റ്റഡിയിൽ

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കുവൈത്ത്: കുവൈത്തിൽ മാലിന്യക്കൂമ്പാരത്തിനുള്ളിൽ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സഹതാമസക്കാരനായ മറ്റൊരു ഇന്ത്യക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. നിയമനടപടികൾ ഭയന്നാണ് മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.

പ്രദേശത്തെ മാലിന്യക്കൂമ്പാരത്തിൽ മൃതദേഹം കിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിനെത്തുടർന്നാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്.

മൃതദേഹത്തിൽനിന്ന് കണ്ടെടുത്ത തിരിച്ചറിയൽ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മരിച്ചയാൾ ഇന്ത്യക്കാരനാണെന്ന് വ്യക്തമായി. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള കെട്ടിടത്തിലാണ് ഇയാൾ താമസിച്ചിരുന്നതെന്നും കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ റൂംമേറ്റായ ഇന്ത്യക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലിൽ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ തള്ളിയത് താനാണെന്ന് ഇയാൾ സമ്മതിച്ചെങ്കിലും മരണത്തിന് താൻ ഉത്തരവാദിയല്ലെന്നാണ് ഇയാളുടെ മൊഴി. മരണപ്പെടുന്നതിന് തൊട്ടുമുമ്പ് ഇയാൾ മരുന്നുകൾ കഴിച്ചിരുന്നതായും തുടർന്ന് കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നുവെന്നും പ്രതി അവകാശപ്പെട്ടു.

മരണവിവരം പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന നിയമനടപടികളെ ഭയന്നാണ് മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചതെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

യഥാർത്ഥ മരണകാരണം വ്യക്തമാകുന്നതിനായി മൃതദേഹം ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ അധികൃതർ സമഗ്രമായ അന്വേഷണം തുടരുകയാണ്. മരിച്ചയാളും കസ്റ്റഡിയിലായ ആളും ഇന്ത്യയിലെ ഏത് സംസ്ഥാനക്കാരാണെന്ന വിവരം ലഭ്യമായിട്ടില്ല.

Get more updates from Pudukad News on Google