സിബിഎല്‍ ആറാം സീസണ് ഏഴാം മത്സരം; കോട്ടയത്ത് പള്ളാത്തുരുത്തിയുടെ കോട്ട തകര്‍ത്ത് അരോമ

Current: മലയാളം

ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ നിയമസഭാ സ്പൂീക്കര് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പിറവത്തെ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം എം പി കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് മത്സരങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു.
ആറാം സീസണില്‍ പിബിസി മേല്‍പ്പാടത്തിന്റെ തുടര്‍ച്ചയായ നാലാം വിജയത്തിനു ശേഷമാണ് അവര്‍ തോല്‍വിയറിയുന്നത്. ആദ്യ രണ്ട് മത്സരത്തില്‍ ഒന്നാമതെത്തിയ അരോമ താഴത്തങ്ങാടിയിലൂടെ മികച്ച തിരിച്ചു വരവാണ് നടത്തിയത്.
പട്ടികയില്‍ 64 പോയിൻ്റ് വീതം നേടി മേല്‍പാടവും അരോമയും ഒന്നാം സ്ഥാനം പങ്കിടുകയാണ്. 54 പോയിന്റുമായി വീയപുരം തൊട്ടടുത്ത സ്ഥാനത്തുണ്ട്. ഇരുട്ടുകുത്തി, വെപ്പ് വള്ളങ്ങളുടെ പ്രാദേശിക മത്സരങ്ങളും ഇതോടനുബന്ധിച്ച് നടന്നു.
താഴത്തങ്ങാടിയിലെ മത്സരഫലം-
അരോമ ചുണ്ടൻ- (അരോമ ബോട്ട് ക്ലബ്ബ്, പരവൂർ, കൊല്ലം) ഒന്ന്, മേൽപ്പാടം ചുണ്ടൻ- (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്) രണ്ട്, നിരണം ചുണ്ടൻ- (നിരണം ബോട്ട് ക്ലബ്ബ്, നിരണം) മൂന്ന്,
വീയപുരം ചുണ്ടൻ-(യുബിസികൈനകരി എഫ് സി) നാല്, ചെറുതന ചുണ്ടൻ- (എന്‍ബിസി നാട്ടകം ബോട്ട് ക്ലബ്ബ്) അഞ്ച്, ആർപ്പൂക്കര ചുണ്ടൻ- (ഇമ്മാനുവൽ ബോട്ട് ക്ലബ്ബ്, കുമരകം) ആറ്, പുണ്യാളൻ നിരണം- (കുമരകം ടൗൺ ബോട്ട് ക്ലബ്ബ്,കുമരകം) ഏഴ്, നടുഭാഗം ചുണ്ടൻ- (പി.ബി.സി. പുന്നമട എന്‍സിഎഫ് സി ബോട്ട് ക്ലബ്ബ്) എട്ട്, തലവടി ചുണ്ടൻ- (വില്ലേജ് ബോട്ട് ക്ലബ്ബ്)ഒമ്പത്.
ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള ഈ സീസണിലെ മറ്റ് ലീഗ് പോരാട്ടങ്ങൾ- ആലപ്പുഴ പുളിങ്കുന്ന് (ഒക്ടോബർ 31), കൈനകരി (നവംബർ 7), കായംകുളം (നവംബർ 14) എന്നിവിടങ്ങളിലായി നടക്കും. നവംബർ 21-ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെയാണ് സിബിഎൽ ആറാം സീസണിന് സമാപനമാവുന്നത്.
ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.






