മോദിയല്ല, മോദിയുടെ അച്ഛന് വരെ പോകും’; അധിക്ഷേപ പരാമര്‍ശവുമായി ഖാര്‍ഗെ; സമനില തെറ്റിയെന്ന് ബിജെപി

Current: മലയാളം

പട്ന: ബിഹാറിലെ പട്നയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രസംഗിക്കുന്നതിനിടെ സദസില്‍ നിന്ന് ഒരാള്‍ രംഗത്തുവന്നപ്പോഴായിരുന്നു വിവാദ പരാമര്‍ശം.
വോട്ടുകൊള്ള നടത്തിയ മോദിക്കെതിരെ കേസ് എടുത്ത് ജയിലില്‍ അടയ്ക്കുമെന്ന് ഖാര്‍ഗെ പറഞ്ഞപ്പോള്‍ സദസില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റ് മോദി എവിടെയും പോകില്ല.
ഇരിക്കുന്നിടത്ത് തന്നെ ഇരിക്കുമെന്ന് പറഞ്ഞപ്പോഴാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രകോപിതനായത്.
മോദിയല്ല, മോദിയുടെ അച്ഛന് പോലും പോകുമെന്നായിരുന്നു ഖാര്‍ഗെയുടെ മറുപടി.
യാഥാര്‍ഥ്യം മനസിലാക്കാത്തവരാണ് ഇത്തരത്തില്‍ പറയുകയെന്ന് ഖാര്‍ഗെ പറഞ്ഞു.
മോദി അനുകൂലമായി സംസാരിച്ചയാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയും സദസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ശ്രീകൃഷ്ണസിങിന്റെ ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാനാണ് ഖാര്‍ഗെ എത്തിയത്.
പരിപാടിയുലടനീളം ഖാര്‍ഗെ മോദിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും രൂക്ഷവിമര്ശമനമാണ് നടത്തിയത്.
വോട്ടുകൊള്ള നടത്തിയ മോദിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ജയിലില്‍ അടയ്ക്കണം.
തങ്ങള്‍ അധികാരത്തിലെത്തിയാല്‍ അത് ചെയ്യും. ഇപ്പോള്‍ നടക്കുന്ന പോരാട്ടം രണ്ടാം സ്വാതതന്ത്ര്യസമരമാണെന്നും ഖാര്‍ഗെ പറഞ്ഞു.






