"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

കര്‍ണാടകയിലെ ഐടി സ്ഥാപനങ്ങളിൽ തദ്ദേശിയരെ തഴയുന്നു. സംസ്ഥാനത്ത് കന്നഡിഗരാണ് പരമാധികാരികൾ.  ഐടി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ബംഗളൂരു: തൊഴില്‍ നിയമനങ്ങളില്‍ കന്നഡ സംസാരിക്കുന്നവരെ ബോധപൂര്‍വ്വം ഒഴിവാക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍. കര്‍ണാടകയില്‍ കന്നഡിഗരാണ് പരമാധികാരികളെന്നും അദ്ദേഹം വ്യക്തമാക്കി.


ബംഗളൂരുവിലെ ഐടി കമ്പനികള്‍ തദ്ദേശീയരെ തഴയുന്നുവെന്ന് ആരോപിച്ച് യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.


സ്വകാര്യ സ്ഥാപനങ്ങള്‍ കന്നഡിഗരെ ബോധപൂര്‍വ്വം ഒഴിവാക്കുന്നതായി കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഡികെ ശിവകുമാര്‍ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. 

കന്നഡിഗരുടെ അവകാശങ്ങളും അന്തസ്സും അവസരങ്ങളും ഏതെങ്കിലും കാരണത്താല്‍ അവഗണിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനമായി ബംഗളൂരുവിനെ ലോകം കാണുന്നുണ്ടെന്നും, ഇവിടുത്തെ കന്നഡിഗരുടെ കഴിയിലും പ്രാവീണ്യത്തിലും തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 


തമിഴ്, തെലുങ്ക് സംസാരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്നും, കന്നഡ മാതൃഭാഷയായി നല്‍കുന്ന ഉദ്യോഗാര്‍ഥികളെ അഭിമുഖ ഘട്ടത്തില്‍ തന്നെ ഒഴിവാക്കുന്നുവെന്നും ആരോപിച്ചുള്ള യുവതിയുടെ വിഡിയോയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. 

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള യുവതീ യുവാക്കളെ കുറഞ്ഞ ശമ്പളത്തിന് കമ്പനികള്‍ റിക്രൂട്ട് ചെയ്യുന്നുവെന്നും വിഡിയോയില്‍ ആരോപിച്ചിരുന്നു.

Get more updates from Pudukad News on Google