"> Skip to content
Sample Header Banner
October 26, 2026
⌕
Breaking
ഖാർഗെയുടെ മോദിക്കെതിരായ പരാമർശം; രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി | BJP protests against Kharge   •  രണ്ട് പതിറ്റാണ്ടിന് ശേഷം വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്താമെന്ന ജാമിയ മില്ലിയ സർവകലാശാലയുടെ വാഗ്ദാനം തള്ളി വിദ്യാർത്ഥികൾ; സമരം തുടരുമെന്ന് പ്രഖ്യാപനം   •  ചേരാനല്ലൂർ വാഹനാപകടം: കാറുടമയായ ജഡ്ജിക്കെതിരെ കേസെടുത്തു. പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയതിനാണ് നടപടി. ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നീതിക്കായി പോരാട്ടം തുടരുമെന്ന് മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം   •  ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനങ്ങൾ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ കൂട്ടിയിടിച്ചു; മാനനഷ്ടക്കേസിൽ വിധി കേൾക്കാൻ സുൽത്താൻപൂരിലേക്ക് പോകുംവഴി അപകടം, രാഹുൽ ഗാന്ധി സുരക്ഷിതൻ   •  ഷീ ജിൻപിംഗിനെ പരിഹസിച്ച തായ്‌വാനീസ് കൊമേഡിയനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം. പിന്നിൽ ചൈനീസ് ക്വട്ടേഷൻ. അഞ്ചുപേർക്കെതിരെ തായ്‌വാൻ പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചു. വിമർശകരെ അതിർത്തി കടന്ന് വേട്ടയാടുന്നുവെന്ന് തായ്‌വാൻ   •  

ചേരാനല്ലൂർ വാഹനാപകടം: 17കാരൻ്റെ പിതാവായ ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന പരാതിയുമായി സുപ്രീംകോടതി അഭിഭാഷകൻ | Cheranalloor Accident

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

Cheranalloor Accident

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി : ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ, പ്രതിയുടെ പിതാവും വാഹന ഉടമയുമായ ജഡ്ജിക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199എ പ്രകാരം ക്രിമിനൽ കേസെടുക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് തീക്കാടൻ ചേരാനല്ലൂർ പോലീസിൽ പരാതി നൽകി.(Cheranalloor Accident Complaint Filed Against Judge Father Of Minor Driver)

ഒക്ടോബർ 25-ന് പുലർച്ചെ കണ്ടെയ്നർ റോഡിലുണ്ടായ അപകടത്തിൽ മഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണനാണ് (55) ദാരുണമായി കൊല്ലപ്പെട്ടത്. കേസിൽ വാഹനമോടിച്ച പതിനേഴുകാരന്റെ പിതാവിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.

പ്രായപൂർത്തിയാകാത്തവർ നടത്തുന്ന വാഹനാപകടങ്ങൾക്കും നിയമലംഘനങ്ങൾക്കും രക്ഷിതാവിനോ വാഹന ഉടമയ്ക്കോ ക്രിമിനൽ ഉത്തരവാദിത്തമുണ്ടെന്ന് മോട്ടോർ വാഹന നിയമം വ്യക്തമാക്കുന്നുണ്ട്. അപകടത്തിൽപ്പെട്ട കാറിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കാനും, പ്രതിയായ പതിനേഴുകാരന് 25 വയസ്സ് പൂർത്തിയാകുന്നതുവരെ ഡ്രൈവിംഗ് ലൈസൻസോ ലേണേഴ്സ് ലൈസൻസോ നൽകരുതെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Story Summary

Supreme Court advocate Subhash Thekkadan has filed a complaint with the Cheranalloor police seeking a criminal case under Section 199A of the Motor Vehicles Act against the judge, who is the father and vehicle owner of the 17-year-old boy involved in the fatal Cheranalloor car accident. The complaint demands action including up to three years imprisonment, cancellation of the car’s registration, and taking up the matter with the High Court Registrar General.

Get more updates from Pudukad News on Google