‘വടശ്ശേരി ദാമോദരൻ മകൻജീ അങ്ങ് കോൺഗ്രസ് മുഖ്യമന്ത്രിയാണോ, അതോ ബി.ജെ.പി മുഖ്യമന്ത്രിയാണോ?’: ഗവർണറെ കെട്ടിപ്പിടിച്ച് യാത്രയാക്കിയ സംഭവത്തിൽ KT ജലീൽ | KT Jaleel

Current: മലയാളം

തിരുവനന്തപുരം: മുൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് യാത്രയയപ്പ് നൽകുന്നതിനിടെ കെട്ടിപ്പിടിച്ച് ആശംസകൾ നേർന്ന മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി കെ.ടി. ജലീൽ. ഒരു ആർ.എസ്.എസ് പശ്ചാത്തലമുള്ള വ്യക്തിയെ കെട്ടിപ്പിടിക്കാനും ബൊക്ക നൽകാനും കോൺഗ്രസ് മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കുന്നുവെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ ചോദിച്ചു.(KT Jaleel Slams Chief Minister VD Satheesan Over Rajendra Arlekar Farewell)
യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ എഴുന്നേറ്റ് നിർത്തി ‘വന്ദേമാതരം’ പൂർണ്ണമായി ചൊല്ലിച്ച ചരിത്രമാണ് മുൻ ഗവർണർക്കുള്ളതെന്ന് ജലീൽ ചൂണ്ടിക്കാട്ടി. സർവകലാശാലകളിൽ വന്ദേമാതരം പതിവാക്കുകയും സെനറ്റുകളിൽ ആർ.എസ്.എസുകാരെ കുത്തിനിറയ്ക്കുകയും ചെയ്തയാളാണ് അദ്ദേഹം. യൂണിവേഴ്‌സിറ്റികൾ കാവിവൽക്കരിക്കാൻ വൈസ് ചാൻസലർമാർക്ക് നിർദ്ദേശം നൽകുകയും സിൻഡിക്കേറ്റ് അട്ടിമറികൾക്ക് കൂട്ടുനിൽക്കുകയും ചെയ്ത ഗവർണറോട് കോൺഗ്രസ് മുഖ്യമന്ത്രി പുലർത്തുന്ന ഈ സമീപനം രാഷ്ട്രീയ അടവുനയമാണോ എന്നും അദ്ദേഹം ചോദിച്ചു.
പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി പോയ ഗവർണറോട് ഇത്രയും സ്നേഹം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച ജലീൽ, “വടശ്ശേരി ദാമോദരൻ മകൻജീ അങ്ങ് കോൺഗ്രസ് മുഖ്യമന്ത്രിയാണോ അതോ ബി.ജെ.പി മുഖ്യമന്ത്രിയാണോ?” എന്ന് പരിഹസിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Story Summary
K.T. Jaleel strongly criticized Kerala Chief Minister V.D. Satheesan for warmly hugging and farewell-ing former Governor Rajendra Arlekar. Jaleel alleged that Satheesan displayed undue affection towards an RSS affiliate who politicized state universities and recommended the dismissal of the PSC chairman, questioning if Satheesan acts as a Congress or BJP Chief Minister.






