ചേലക്കരയിൽ റിട്ട. എസ്.ഐ ഷോക്കേറ്റ് മരിച്ചു; അന്വേഷണം ആരംഭിച്ചു.
🌐 Select your Language:
Current: മലയാളം
Current: മലയാളം
തൃശ്ശൂർ: ചേലക്കരയിൽ വിരമിച്ച എസ്.ഐയെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനല്ലൂർ സ്വദേശി ജോയ് (56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ വീടിന് സമീപത്തെ പാടത്തായിരുന്നു സംഭവം.
പാടത്ത് അനക്കമില്ലാതെ കിടക്കുന്ന ജോയിയെ കണ്ട ഭാര്യ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാടത്ത് സ്ഥാപിച്ച സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ചേലക്കര പോലീസ് അന്വേഷണം ആരംഭിച്ചു.
Get more updates from Pudukad News on Google


