"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

പടിയൂർ- പൂമംഗലം അതിർത്തി പ്രദേശത്ത് അറവ് മാലിന്യം തള്ളുന്നതായി പരാതി

October 26, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ ഷണ്മുഖൻ കനാൽ സൗത്ത് ഈസ്റ്റ് റോഡ് പടിയൂർ- പൂമംഗലം അതിർത്തി പ്രദേശത്ത് വ്യാപകമായി അറവ് മാലിന്യം തള്ളുന്നതായി പരാതി.

ഈ പ്രദേശം ഷണ്മുഖൻ കനാലും പാടശേഖരവും ഉൾക്കൊള്ളുന്നതാണ്. ജനവാസം കുറവുള്ള പ്രദേശത്ത് നിരന്തരമായി മാലിന്യം തള്ളുന്നത് പതിവാകുന്നതോടൊപ്പം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതായും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പ്രദേശം അടിയന്തരമായി വൃത്തിയാക്കുമെന്നും സിസിടിവി ക്യാമറ സ്ഥാപിക്കുമെന്നും മാലിന്യം തള്ളിയവരെ കണ്ടെത്തുന്നതിനായി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ അറിയിച്ചു.

Get more updates from Pudukad News on Google