വലപ്പാട് : നാട്ടിക സ്വദേശിനിയായ പരാതിക്കാരിയുടെ വീടിനു മുൻവശം വഴിയിൽ വച്ച് പരാതിക്കാരി സുഹൃത്തിനൊപ്പം ബൈക്കിൽ വന്നിറങ്ങിയ സമയം പ്രതി ഒരു കാരണവും കൂടാതെ പരാതിക്കാരിയുടെ സുഹൃത്ത് അമലിനെ മുഖത്ത് കൈകൊണ്ടടിച്ച് പരിക്കേൽപ്പിക്കുകയും തടയാൻ ചെന്ന പരാതിക്കാരിയെ ലൈഗീക ചുവയോടെ അസഭ്യങ്ങൾ പറയുകയും കൊന്ന് കളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും
പരാതിക്കാരിയെ ഷോൾഡറിലും നെഞ്ചിലും പിടിച്ച് തള്ളി മാനഹാനി വരുത്തിയ സംഭവത്തിന് നിരവധി ക്രിമിനൽക്കേസിലെ പ്രതിയായ നാട്ടിക വില്ലേജ് നാട്ടിക എ കെ ജി ഉന്നതി സ്വദേശി കാമ്പ്രത്ത് വീട്ടിൽ അഖിൽ 33 വയസ് എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അഖിൽ വലപ്പാട്, കൈപ്പമംഗലം, മലപ്പുറം തിരൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് കവർച്ചക്കേസുകളിലും. ഒരു വധശ്രമക്കേസിലും, മോഷണക്കേസിലും, ഒരു അടിപിടിക്കേസിലും പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച കേസിലും, കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത കേസ്സിലും അടക്കം ഒമ്പത് ക്രിമിനൽക്കേസിലെ പ്രതിയാണ്.
വലപ്പാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനിൽകുമാർ, ജി എ എസ് ഐ റംല, സി പി ഒ സൈനുദ്ദീൻ, സി പി ഒ സിയാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുള്ളത്.


