"> Skip to content
Sample Header Banner
October 28, 2026
⌕
Breaking
പയ്യോളി പോക്സോ കേസിൽ പോലീസിന് വീഴ്ചയെന്ന് ആരോപണം; സി.ഐ ഉൾപ്പെടെയുള്ള പ1ലീസ് ഉദ്യോ​ഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചതും അറസ്റ്റ് വൈകിയതും വിവാദമായതോടെയാണ് നടപടി   •  സ്പെ​യി​നി​ൽ അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വ​ൻ ദു​ര​ന്തം; മരണസംഖ്യ ഉയരുന്നു   •  മതചിഹ്നങ്ങളണിഞ്ഞ അഹിന്ദുക്കൾക്ക് പ്രവേശനമില്ല; സാക്ഷ്യപത്രം നൽകാതെ കൊടിമരം കടക്കാൻ അനുവദിക്കരുത്: ക്ഷേത്രപ്രവേശനത്തിൽ മദ്രാസ് ഹൈക്കോടതി. ദൈവത്തിൽ വിശ്വാസമുണ്ടെന്ന് സത്യവാങ്മൂലം എഴുതി നൽകണം.  രാഷ്ട്രീയക്കാരുടെ കാപട്യത്തിനും ‘ചംചാഗിരി’ക്കും മുന്നിൽ ക്ഷേത്രാചാരങ്ങൾ അടിയറവ് വെക്കാനാകില്ലെന്നും കോടതി   •  ഇസ്രായേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ് സഖ്യം 54 സീറ്റുമായി മുന്നിൽ, പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റ്; അറബ് പാർട്ടികൾക്ക് 18 സീറ്റിൽ ലീഡ്, കേവല ഭൂരിപക്ഷത്തിന് 61 സീറ്റ് വേണമെന്നിരിക്കെ ഭരണമാറ്റം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷി നേതാവ് ഗാദി ഐസൻകോട്ട്   •  അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം അക്രമാസക്തമായി. ജസ്റ്റിസ് അജയ് ഭനോടിന്റെ കോടതി മുറി തല്ലിത്തകർത്തു. ഫർണിച്ചറുകളും ഉപകരണങ്ങളും നശിപ്പിച്ചു. അക്രമികൾക്കെതിരെ നടപടിയെടുക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ തേടി കോടതി   •  

ഹര്‍ദീപ് സിങ് പുരി തുടരും; രാജ്യസഭയിലേക്ക് വീണ്ടും സീറ്റ് നല്‍കി ബിജെപി. നേരത്തെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഹര്‍ദീപ് സിങ് പുരിയെ തഴഞ്ഞിരുന്നു

October 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് വീണ്ടും രാജ്യസഭയിലേക്ക് സീറ്റ് നല്‍കി ബിജെപി. മധ്യപ്രദേശില്‍ നിന്നാണ് ഹര്‍ദീപ് സിങ് പുരി മത്സരിക്കുക. രാജിവെച്ച കേന്ദ്രമന്ത്രി എല്‍ മുരുകന്‍ ഒഴിഞ്ഞ സീറ്റാണ് ഹര്‍ദീപ് സിങ് പുരിക്ക് നല്‍കിയത്.


രാജ്യസഭയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള അംഗമായിരുന്ന ഹര്‍ദീപ് സിങ് പുരിയുടെ കാലാവധി നവംബര്‍ 25 ന് അവസാനിക്കുകയാണ്. നേരത്തെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഹര്‍ദീപ് സിങ് പുരിയെ തഴഞ്ഞിരുന്നു.


മുന്‍ ഐഎഫ്എസ് ഓഫീസറായ ഹര്‍ദീപ് സിങ് പുരി, 2014 ജനുവരിയിലാണ് ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ നഗരവികസന വകുപ്പ് മന്ത്രിയാണ്.


രാജ്യസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 12 ന് നടക്കും. കാലാവധി അവസാനിക്കുന്നതോടെ ഹര്‍ദീപ് സിങ് പുരിയെ കേന്ദ്രമന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.


ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഹര്‍ദീപ് സിങ് പുരി സ്വകാര്യ കൂടിക്കാഴ്ച നടത്തുന്ന ചിത്രം പുറത്തു വന്നിരുന്നു. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി എങ്ങനെയുള്ള ആളുകളെയാണ് ഒപ്പം നിര്‍ത്താന്‍ ഇഷ്ടപ്പെടുന്നതെന്ന് ഇതിലൂടെ വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥെ പരിഹസിച്ചിരുന്നു.

Get more updates from Pudukad News on Google