"> Skip to content
Sample Header Banner
October 29, 2026
⌕
Breaking

ഡൽഹിയിലെ മനുഷ്യച്ചങ്ങലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ

October 28, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന പ്രക്ഷോപങ്ങളുടെ ഭാഗമായി സിപിഐ ദേശീയ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന മനുഷ്യച്ചങ്ങലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു.

പടിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.

ലോക്കൽ കമ്മിറ്റി സെക്രട്ടറി മുരളി മണക്കാട്ടുപടി അധ്യക്ഷത വഹിച്ചു.

കെ.വി. രാമകൃഷ്ണൻ, കെ.എസ്. രാധകൃഷ്ണൻ, കെ.പി. കണ്ണൻ, കെ.വി. ഹജീഷ്, ജിബിൻ ജോസ്, വി.ആർ. രമേഷ്, വി.അർ. അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.

കാറളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്. ബൈജു അധ്യക്ഷത വഹിച്ചു.

സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ, എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ശ്യാംകുമാർ, എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി വിഘ്നേഷ്, കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനിൽ, മുതിർന്ന നേതാവ് മോഹനൻ വലിയാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസീന സജയൻ, ലോക്കൽ കമ്മിറ്റി അംഗം റോയ് ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

മുരിയാട് പഞ്ചായത്ത് തുറവൻകാട് സെന്ററിൽ നടന്ന സമരം ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി ബിന്ദു സലീഷ് ഉദ്ഘാടനം ചെയ്തു. പി.എസ്. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

മുരിയാട് സെന്ററിൽ നടന്ന സമരം എൻ.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ആർ. സുന്ദരൻ അധ്യക്ഷത വഹിച്ചു.

വേളൂക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം പി.കെ. ഭാസി ഉദ്ഘാടനം ചെയ്തു. വി.എസ്. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സുമതി തിലകൻ, ഉചിത സുരേഷ് എന്നിവർ പ്രസംഗിച്ചു.

Get more updates from Pudukad News on Google