ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രമേള; 597 പോയിൻ്റ് നേടി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നിൽ

🌐 Select your Language:
Current: മലയാളം
ഇരിങ്ങാലക്കുട : മൂന്ന് ദിവസങ്ങളിലായി എടതിരിഞ്ഞി എച്ച്ഡിപി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രമേളയിൽ 597 പോയിൻ്റ് നേടി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നിലെത്തി. 536 പോയിൻ്റോടെ ഡോൺ ബോസ്കോയും 502 പോയിൻ്റ് നേടി ലിറ്റിൽ ഫ്ലവർ സ്കൂളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സെൻ്റ് മേരീസ് സ്കൂൾ 475 ഉം ആനന്ദപുരം ശ്രീകൃഷ്ണ 446 പോയിൻ്റും നേടിയിട്ടുണ്ട്. ഉപജില്ലയിലെ 111 സ്കൂളുകളിൽ നിന്നായി 3500 ഓളം കുട്ടികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുന്നത്. 198 ഇനങ്ങളിലെ മൽസരങ്ങളാണ് ഇതിനകം പൂർത്തിയായിട്ടുള്ളത്. നാളെ വൈകീട്ട് നടക്കുന്ന സമാപന ചടങ്ങിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വൽസല ബാബു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
Get more updates from Pudukad News on Google




