"> Skip to content
Sample Header Banner
October 29, 2026
⌕
Breaking

കൂടൽമാണിക്യത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം: നാളെ ശ്രീകൃഷ്ണാവതാരം; വെള്ളിയാഴ്ച രുഗ്മിണീസ്വയംവര ഘോഷയാത്ര

October 28, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട: കൂടൽമാണിക്യ ക്ഷേത്രം കിഴക്കേ നടയിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞ വേദിയിലേക്ക് ഭക്തജനപ്രവാഹം. യജ്ഞവേദിയിൽ കഴിഞ്ഞ ദിവസങ്ങളിലായി അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്.

വ്യാഴാഴ്ച (ഒക്ടോബർ 29) കൂർമ്മാവതാരം, വാമനാവതാരം, മത്സ്യാവതാരം, ശ്രീരാമാവതാരം, ബലരാമാവതാരം, ശ്രീകൃഷ്ണാവതാരം എന്നീ ദശാവതാര ഘട്ടങ്ങളുടെ പാരായണവും പ്രഭാഷണവും നടക്കും. ഭക്തർ ഏറെ കാത്തിരിക്കുന്ന ശ്രീകൃഷ്ണാവതാര ചടങ്ങുകൾ വ്യാഴാഴ്ചത്തെ പ്രധാന ആകർഷണമാണ്.

ഒക്ടോബർ 30 വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ രുഗ്മിണീസ്വയംവരം നടക്കുന്നത്. ഇതിന്റെ ഭാഗമായി ഉച്ചയ്ക്ക് 3 മണിക്ക് ചെറുമുക്ക് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നും വിശേഷാൽ ഘോഷയാത്ര ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Get more updates from Pudukad News on Google