"> Skip to content
Sample Header Banner
October 29, 2026
⌕
Breaking

പുതിയ നിശാ ശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളേജ് ഗവേഷകർ

October 28, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇന്ത്യയുടെ നിശാശലഭ വൈവിധ്യത്തിലേക്ക് ഒരിനം കൂടി കണ്ടെത്തി ക്രൈസ്റ്റ് കോളേജിലെ ജന്തിശാസ്ത്ര വിഭാഗം.

നോക്ക്ട്ട്യൂയ്ടെ കുടുംബത്തിലെ (Donda continentalis) എന്ന നിശാശലഭത്തെയാണ് ഗവേഷകർ കണ്ടെത്തിയത്. പാലാക്കാട് ജില്ലയിൽ ശിരുവാണി വനമേഖലയിൽ നിന്നാണ് ഇവയെ ഗവേഷകർകണ്ടെത്തിയത്. ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ്) എൻ്റമോ ടാക്കസോണമി ലാബിലെ ഗവേഷണ വിദ്യാർത്ഥിനിയായ ജോസ്‌ലിൻ ട്രീസ ജേക്കബും ഗവേഷണ മോധാവിയും അസ്സി. പ്രഫസറുമായ ഡോ. അഭിലാഷ് പീറ്ററുമാണ് ഈ കണ്ടെത്തലിന് പിന്നിൽ. ഇന്ത്യയ്ക്കു പുറമെ വിയറ്റ്നാം, സൗത്ത് ചൈന, തായ്ലാൻ്റ് എന്നീ സ്ഥലങ്ങളിലും ഇവയെ കാണപ്പെടുന്നത്. ഈ പഠനത്തിൽ ഇവയെ എളുപ്പത്തിൽ തിരിച്ചറിയാൻ വേണ്ടിയും ഈ ജെനുസ്സിലെ മറ്റു സ്പീഷിസുകളുമായി വേർതിരിക്കാനും വേണ്ടി ആൺ നിശാശലഭത്തിന്റെ വിശദമായ ടാക്സോണമിക് വിവരണം നൽകിയിട്ടുണ്ട്. ഈ ജെനുസ്സിൽ ആകെ അഞ്ച് ഇനം മാത്രമാണ് ഇന്ത്യയിൽ കാണപ്പെടുന്നത്.

അന്താരാഷ്ട്ര ജേർണലും സ്കോപ്പസ് ഇൻഡക്സഡുമായ എൻ്റമോൺ ജേർണലിൻ്റെ സെപ്തംബർ ലക്കത്തിലാണ് ഈ പഠനം പ്രസിദ്ധിക്കരിച്ചിട്ടുള്ളത്

Get more updates from Pudukad News on Google