"> Skip to content
Sample Header Banner
November 2, 2026
⌕

ഖത്തറിൻ്റെ എൽഎൻജി കപ്പലിന് നേരെ ആക്രമണം: സുരക്ഷ ശക്തമാക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ | Qatar LNG Carrier Struck

November 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

Qatar LNG Carrier Struck

ദോഹ: പേർഷ്യൻ ഗൾഫ് കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതകം (LNG) വഹിച്ചുള്ള കപ്പലിന് നേരെ ആക്രമണം. ഖത്തർ ഗ്യാസ് ട്രാൻസ്പോർട്ട് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘അൽ മയിദ’ എന്ന എൽഎൻജി കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.(Qatar LNG Carrier Struck By Unidentified Objects In Gulf)

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ആക്രമണത്തിൽ കപ്പലിലെ ജീവനക്കാർക്ക് പരിക്കേൽക്കുകയോ പരിസ്ഥിതി നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. കപ്പൽ നിലവിൽ സുരക്ഷിതമാണെന്നും പ്രവർത്തനക്ഷമമാണെന്നും സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വിലയിരുത്തി വരികയാണെന്നും ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ച് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

സംഭവത്തെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ആഗോള ഊർജ്ജ വിതരണത്തിനും അന്താരാഷ്ട്ര സമുദ്രഗതാഗതത്തിനും ഭീഷണിയുയർത്തുന്ന ഇത്തരം ഉത്തരവാദിത്തമില്ലാത്ത നടപടികൾ അപകടകരമാണെന്ന് ഖത്തർ വ്യക്തമാക്കി. കപ്പലുകളുടെയും അന്താരാഷ്ട്ര വ്യാപാരത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി അറേബ്യയും ബഹ്റൈനും പ്രഖ്യാപിച്ചു. ആക്രമണത്തെ യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളും അപലപിച്ചിട്ടുണ്ട്.

Story Summary

A Qatari LNG carrier, Al Mayeda, owned by Nakilat, was struck by “unidentified objects” in the Gulf. While no casualties or environmental damage were reported, Qatar and other GCC nations strongly condemned the attack, calling it a dangerous threat to global energy supplies and maritime navigation.

Get more updates from Pudukad News on Google