മുരിയാട് പഞ്ചായത്ത് ഭരണസമിതി നെൽകൃഷിയിലേക്ക്

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് ഭരണസമിതി സാമൂഹിക പ്രതിബദ്ധതയോടെ നെൽകൃഷി ചെയ്ത് മാതൃകയാകുന്നു. “ഒരുമയുടെ നെൽപ്പാടം” പദ്ധതിയുടെ ഭാഗമായി ആനന്ദപുരം ചേപ്പാടം പാടശേഖരത്തിലാണ് കൃഷിഭവന്റെ സഹകരണത്തോടെ ഭരണസമിതി നെൽകൃഷി ചെയ്യുന്നത്.
പാടത്ത് വിത്ത് വിതച്ചുകൊണ്ട് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് ജെ. ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായിരുന്നു.
മുരിയാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എം. ജോൺസന്റെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്.
മെമ്പർമാരായ കെ.യു. വിജയൻ, മണി സജയൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നികിത അനൂപ്, സുനിത മുരളി, ഭരണസമിതിയംഗങ്ങളായ സുനിൽകുമാർ, അജീഷ്, കൃഷി ഓഫീസർ ഡോ. അഞ്ജു ബി. രാജ്, പാടശേഖര സമിതി പ്രസിഡന്റ് ഗോപാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.
ഭരണസമിതിയംഗങ്ങളായ ഷൈജു, ബിന്ദു ടീച്ചർ, സുരേഷ് ബാബു, ടി.കെ. ശശി, ഷീജ മോഹനൻ, കൃഷി അസിസ്റ്റന്റ് ഓഫീസർ ബിന്ദു, പാടശേഖര സമിതി അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മുരിയാട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മനോജ് മുകുന്ദൻ നന്ദി പറഞ്ഞു.




