‘എന്തിനാണ് ഭയം? നേർക്കുനേർ സംവാദത്തിന് തയ്യാറുണ്ടോ? ഇതുവരെ മറുപടി ലഭിച്ചില്ല’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി | Rahul Gandhi

Current: മലയാളം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേർക്കുനേർ പൊതുസംവാദത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് നൽകിയ വെല്ലുവിളിയിൽ 24 മണിക്കൂർ കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ലെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത് മധ്യസ്ഥനായി/ജഡ്ജിയായി നിന്നാൽ പോലും താൻ ഈ സംവാദത്തിൽ പങ്കടുക്കാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.(Rahul Gandhi Challenges PM Narendra Modi For Open Debate On Foreign Connections)
തനിക്കെതിരെയും പ്രതിപക്ഷത്തിനെതിരെയും ദേശവിരുദ്ധ ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രധാനമന്ത്രി കാര്യങ്ങൾക്ക് വ്യക്തത വരുത്താൻ സംവാദത്തിന് തയ്യാറാകണമെന്ന് വീഡിയോ സന്ദേശത്തിൽ രാഹുൽ ആവശ്യപ്പെട്ടു. ഇതിനായി ബി.ജെ.പി പ്രമുഖരായ രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, ശിവരാജ് സിംഗ് ചൗഹാൻ, യോഗി ആദിത്യനാഥ് എന്നിവർ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“നിങ്ങൾ എനിക്കെതിരെ നിരവധി അപകീർത്തി കേസുകൾ നൽകിയിട്ടുണ്ട്. എന്നാൽ വിദേശബന്ധങ്ങളെ കുറിച്ചുള്ള വിഷയത്തിൽ എന്തുകൊണ്ട് കേസ് നൽകുന്നില്ല? അങ്ങനെയെങ്കിൽ നമുക്കത് പരസ്യമായി ചർച്ച ചെയ്യാം. വിദേശശക്തികളുമായി ആർക്കാണ് ബന്ധമുള്ളത്, അതിന്റെ സ്വഭാവമെന്താണ് എന്ന് ഉടൻ തന്നെ ചർച്ച ചെയ്യാം. എന്തിനാണ് പേടിക്കുന്നത്?” എന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ഒപ്പം, രാഹുൽ ഗാന്ധി, നരേന്ദ്ര മോദി സംവാദം കാണാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു കൊണ്ട് അദ്ദേഹം എക്സിൽ ഒരു സർവേയും പങ്കുവെച്ചിട്ടുണ്ട്.
Story Summary
Congress MP and Leader of Opposition Rahul Gandhi reminded PM Narendra Modi that 24 hours have passed since his challenge for an open debate without a response. He stated he is willing to participate even with RSS Chief Mohan Bhagwat as a judge. Rahul challenged Modi to discuss foreign connections and allegations of being “anti-national” openly, urging him not to fear the debate.




