"> Skip to content
November 5, 2026
⌕

ഇരിങ്ങാലക്കുട നഗരസഭയുടെ നവതി ആഘോഷങ്ങൾ നവംബർ 6 ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്യും

November 4, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ നവതി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി . നവംബർ 6 ന് 3.30 ന് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. നഗരസഭയുടെ അടുത്ത പത്തു വർഷത്തെ മുന്നേറ്റത്തിനുള്ള ജനകീയ കൂട്ടായ്മയായി ആഘോഷങ്ങളെ മാറ്റുകയാണ് ലക്ഷ്യമെന്ന് പത്ര സമ്മേളനത്തിൽ ചെയർമാൻ എം പി ജാക്സൺ അറിയിച്ചു . ബിഎംബിസി നിലവാരത്തിൽ റോഡുകളുടെ നിർമ്മാണം , എല്ലാ വാർഡുകളിലേക്കും 24 മണിക്കൂറും കുടിവെള്ളം എത്തിക്കാനുള്ള സംവിധാനങ്ങൾ, ഒട്ടോമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന തെരുവുവിളക്കുകൾ, മാടായിക്കോണത്ത് ആധുനിക ക്രിമിറ്റോറിയം, ആധുനിക അറവുശാല, ടൗൺ ഹാളിനോട് ചേർന്നുള്ള ഷോപ്പിംഗ് കോംപ്ലക്സ്, പാർക്കുകളുടെയും മൈതാനത്തിൻ്റെയും നവീകരണം, പൊതുയിടങ്ങളുടെ വികസനം തുടങ്ങിയ പദ്ധതികളാണ് ആഘോഷ വേളയിൽ മുന്നോട്ട് വയ്ക്കുന്നത് . ഉദ്ഘാടന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ അധ്യക്ഷത വഹിക്കും. മുൻ എം എൽഎമാർ , വിവിധ രാഷ്‌ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. സമ്മേളാനന്തരം ഗാനമേളയും ഉണ്ടായിരിക്കും . നഗരസഭ വൈസ് ചെയർമാൻ ചിന്ത ധർമ്മരാജൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

See less

Get more updates from Pudukad News on Google